Description
ഊരുതെണ്ടലെല്ലാം കഴിഞ്ഞ് തിരിച്ചെത്തുമ്പോഴേക്കും നാട്ടിലേക്കുള്ള എല്ലാ ബസ്സുകളും പോയ്ക്കഴിഞ്ഞിരിക്കും. ബസ്‌സ്റ്റാന്റില്‍ അഗതികള്‍ താന്താങ്ങളുടെ സ്ഥലങ്ങള്‍ പിടിച്ച് ദിനപത്രങ്ങള്‍ വിരിക്കുന്നുണ്ടാകും. സജീവമാകുന്ന തട്ടുകടക്കാര്‍. തിരികള്‍ കെടുത്തുന്ന കപ്പലണ്ടിവണ്ടിക്കാരന്‍. അവസാനത്തെ മദ്യപാനിയും കുഴഞ്ഞുവീണ് അവന്റെ പാട്ട് നിര്‍ത്തുന്നു. ഏതെങ്കിലും ഒരു ദീര്‍ഘദൂര സൂപ്പര്‍ഫാസ്റ്റ് ബസ് നിറയെ ആളുകളുമായി എത്തും. മഞ്ഞ നിറത്തിലുള്ള കമ്പികളില്‍ ഉറക്കം
തൂങ്ങിനില്‍ക്കും…യാത്രകള്‍ക്കായി സമയം കണ്ടെത്താന്‍ പാടുപെടുന്ന
മനുഷ്യര്‍ക്കിടയില്‍ ഒരു മനുഷ്യന്‍ തന്റെ ജോലികള്‍ക്കുശേഷമുള്ള
സമയം യാത്രകള്‍ക്കായി മാറ്റിവെക്കുന്നു. ആ യാത്രകള്‍ അനവധി
ദിവസം നീണ്ടുനില്‍ക്കുന്നതോ കാതങ്ങള്‍ താണ്ടുന്നതോ
ആയിരിക്കില്ല, വീട്ടിലേക്കുള്ള ലാസ്റ്റ് ബസ്സിന്റെ സമയംവരെ
ആയുസ്സുള്ള യാത്രകള്‍. അതില്‍ അയാള്‍ കണ്ടെത്തുന്നത്
മറ്റാരും കാണാത്ത കാഴ്ചകളാണ്, ഉള്‍പ്പൊരുളുകളാണ്.
ജോലിക്കു വേണ്ടിയുള്ള യാത്രകളെപ്പോലും അയാള്‍
വിസ്മയമാക്കുകയാണ്.

ചുറ്റുപാടുകളുടെ വൈവിദ്ധ്യത്തെ ഉള്ളുതുറന്ന്
നോക്കിക്കാണാന്‍ പ്രേരിപ്പിക്കുന്ന യാത്രാപുസ്തകം