Description
Lal Journey
എഴുത്ത്: ബൈജു ഗോവിന്ദ്
‘പുതിയ ഭൂമികയും കഥാസന്ദര്‍ഭങ്ങളും തേടിയുള്ള എന്റെ സിനിമായാത്ര തുടരുകയാണ്. കാലം മാറി, മലയാളികളുടെ ജീവിതരീതിയും അഭിരുചിയും മാറി. പുതിയ ജീവിതാനുഭവങ്ങളും കാഴ്ചപ്പാടുമായി പുതുതലമുറ മലയാള സിനിമയില്‍ പിടിമുറുക്കിക്കഴിഞ്ഞു. സംവിധായകനെന്ന നിലയില്‍ എത്രകാലം മുന്നോട്ടുപോകുമെന്നറിയില്ല. ഒരു കാര്യം എനിക്കുറപ്പുണ്ട്. ഏതെങ്കിലുമൊരു വേഷത്തില്‍ ഞാന്‍ സിനിമയിലുണ്ടാകും, മരണം വരെ.’