Book LAKSHYANGAL (GOALS)
LAKSHYANGAL-(GOALS)2
Book LAKSHYANGAL (GOALS)

ലക്ഷ്യങ്ങള്‍!

350.00

In stock

Author: BRIAN TRACY Category: Language:   MALAYALAM
Specifications Pages: 308
About the Book

നിങ്ങളുടെ ആവശ്യങ്ങള്‍ എങ്ങനെ നേടാം, സാധ്യമാകുമെന്ന് നിങ്ങള്‍ ചിന്തിക്കുന്നതിനേക്കാള്‍ വേഗത്തില്‍

ബ്രയാന്‍ ട്രേസി

വിവര്‍ത്തനം: ബിജു റോക്കി

നിങ്ങൾക്ക് വേണ്ടതെല്ലാം നേടൂ- നിങ്ങൾ സ്വപ്നം കണ്ടതിലും വേഗത്തിൽ

ചിലർ എല്ലാ ലക്ഷ്യങ്ങളും നേടുമ്പോൾ ചിലർ വെറുതെ, നല്ല ജീവിതത്തിന്റെ സ്വപ്നം മാത്രം കണ്ട് കഴിയുന്നത് എന്തുകൊണ്ടാണ്? നിരാശയിൽനിന്ന് സഫലീകരണത്തിലേക്ക് ഇതിനകം കണ്ടെത്തിയ വിജയവഴി കാണിച്ചുതരുന്നു, ഈ മേഖലയിൽ ഏറ്റവുമധികം വിൽപ്പനയുള്ള പുസ്തകങ്ങളുടെ എഴുത്തുകാരൻ – ബ്രയാൻ ട്രേസി. നൂറായിരം പേർ – ദശലക്ഷക്കണക്കിന് തന്നെ- സ്ത്രീ പുരുഷ ഭേദമെന്യേ, ഈ വഴിയിൽ ഒന്നുമില്ലായ്മയിൽ നിന്ന് തുടങ്ങി മഹത്തായ വിജയം നേടിക്കഴിഞ്ഞു. നിങ്ങളുടെ സ്വപ്നം യാഥാർത്ഥ്യമാക്കാൻ അറിഞ്ഞിരിക്കേണ്ട അത്യാവശ്യമായ അടിസ്ഥാന തത്വങ്ങൾ ട്രേസി ഇവിടെ അവതരിപ്പിക്കുന്നു. ലക്ഷ്യം ഒരുക്കാനും നേടാനുമായി അതീവ ലളിതവും ശക്തവും ഫലപ്രദവുമായ വ്യവസ്ഥ ട്രേസി അവതരിപ്പിക്കുന്നു.
അസാധാരണമായ കാര്യങ്ങൾ നേടുന്നതിന് ഇതിനകം ദശലക്ഷത്തിലധികം പേർ അവലംബിച്ച പദ്ധതി. പുതുക്കി, വിപുലീകരിച്ചതാണീ പതിപ്പ്. സെറ്റ് ചെയ്യാനും ഉറച്ചു നിൽക്കാനും ബുദ്ധിമുട്ടുള്ളതാണെങ്കിലും മികച്ച ഫലങ്ങൾ തരുന്ന മൂന്നു മേഖലകൾ – സമ്പത്ത്, കുടുംബം, ആരോഗ്യം – ഈ വിഷയങ്ങളിൽ മൂന്ന് പുതിയ അധ്യായങ്ങൾ കൂട്ടി ചേർത്തിരിക്കുന്നു. ഇരുപത്തൊന്ന് അധ്യായങ്ങളിൽ ഒരുക്കുന്ന 21 തന്ത്രങ്ങളിലൂടെ നിങ്ങൾക്ക് ഏത് ലക്ഷ്യവും അതെത്ര വലുതാണെങ്കിലും നേടാനാകുമെന്ന് ട്രേസി വ്യക്തമാക്കുന്നു. നിങ്ങളുടെ കരുത്ത് എങ്ങനെ നിർണയിക്കുമെന്ന് നിങ്ങൾ ഉറപ്പായും കണ്ടെത്തും. എന്താണ് നിങ്ങൾ ജീവിതത്തിൽ യഥാർത്ഥമായും വിലകാണുന്നത്, വരും വർഷങ്ങളിൽ നിങ്ങൾക്കെന്താണ് യഥാർത്ഥത്തിൽ വേണ്ടത് എന്നെല്ലാം വ്യക്തമായി തിരിച്ചറിയൂ. ആത്മാഭിമാനവും ആത്മവിശ്വാസവും എങ്ങനെ കെട്ടിയുയർത്താമെന്നും
ട്രേസി കാണിച്ചുതരുന്നു. എന്ത് സംഭവിച്ചാലും, ഓരോ പ്രശ്നവും തടസ്സവും ഫലപ്രദമായി നേരിട്ട് വെല്ലുവിളികൾ അതിജീവിച്ച് ബുദ്ധിമുട്ടുകൾ തരണംചെയ്ത് ലക്ഷ്യം നേടാനുള്ള വഴികൾ ട്രേസി പറഞ്ഞ് തരുന്നു. നിങ്ങളുടെ ജീവിതത്തിലെ ശേഷിക്കുന്ന കാലം മുഴുവൻ വലിയ നേട്ടത്തിനായി ഉപയോഗിക്കാവുന്ന വ്യവസ്ഥയാണ് നിങ്ങൾ പഠിക്കുക.
ബ്രയാൻ ട്രേസി മാനേജ്മെന്റ് കൺസൾട്ടന്റ്, ട്രെയിനർ, പ്രാസംഗികൻ എന്നീ നിലയിൽ ലോകത്തെ ഏറ്റവും പേരുകേട്ടവർക്കിടയിലാണ് ബ്രയാൻ ട്രേസിയുടെ സ്ഥാനം. ഈ പുസ്തകത്തിൽ പറയുംവിധമുള്ള സൂക്ഷ്മമായ രീതികൾ പരിശീലിച്ച് തന്നെയാണ് ഇദ്ദേഹം താഴ്ച്ചയിൽനിന്നും ഉയരങ്ങളിലേക്ക് എത്തിയത്. ലോകമെങ്ങുമായി ഓരോ വർഷവും 2,50,000ൽ അധികം പേർക്ക് ഇദ്ദേഹം ക്ലാസുകളെടുക്കുന്നു. IBM, McDonnel Douglas, Xerox, Hewlett-Packard, US Bancorp, Northwestern Mutual, Federal Express തുടങ്ങി ആയിരത്തിലധികം കോർപ്പറേറ്റുകൾക്ക് ട്രെയിനറും കൺസൾട്ടന്റുമാണ്. അമ്പത് പുസ്തകങ്ങളുടെ ഗ്രന്ഥകാരൻ. ഇതെല്ലാം 38 ഭാഷകളിലേക്ക് മൊഴിമാറ്റം ചെയ്തിട്ടുണ്ട്. 500ൽ അധികം ഓഡിയോ പ്രോഗ്രാമുകളും സ്വന്തമായിട്ടുണ്ട്.

The Author

Description

LAKSHYANGAL (GOALS)
You're viewing: LAKSHYANGAL (GOALS) 350.00
Add to cart