Description
പ്രണയത്തിന് എന്തൊരു മാന്ത്രികതയാണ്
സബീന എം. സാലി
”ഏത് വസ്തുവും നമുക്ക് അത്രമേല്‍ പ്രിയതരമായിരുന്നുവെന്ന് തിരിച്ചറിയുന്നത്, അത് സ്വന്തമാക്കുന്നതിന് മുന്‍പും, അത് നഷ്ടപ്പെട്ട് കഴിഞ്ഞുമാണ്”
തീവ്രവാദത്തിന്റെയും ഫാസിസത്തിന്റെയും പശ്ചാത്തലത്തില്‍ സബീന എം. സാലി പറയുന്ന പ്രണയകഥയാണ് ലേഡി ലാവന്‍ഡര്‍. വശ്യതയും രതിയുണര്‍ത്തുന്ന ഗന്ധവുമാണ് ലാവന്‍ഡര്‍പ്പൂക്കളുടെ പ്രത്യേകത. അലറിവിളിക്കുന്ന ദുരന്തത്തിന്റെ കൊടുങ്കാറ്റ് ജീവിതത്തിലുടനീളം പരന്നുവീശുമ്പോഴും രക്തത്തിലൂടെ പ്രണയത്തിന്റെ നീര്‍ച്ചാലുകളൊഴുക്കി പ്രണയംകൊണ്ട് വാചാലരാവുകയാണ് ആദിലും യൊഹാനും.