Description
അനിതാ നായർ
ലേഡീസ് കൂപ്പെയിലെ സൗഹൃദാന്തരീക്ഷത്തിൽ അഞ്ചു സഹയാത്രികകളെ അഖില പരിചയപ്പെടുന്നു. ജാനകി – ലാളിക്കപ്പെട്ട ഭാര്യയും അങ്കലാപ്പിലായ മാതാവും, മാർഗരറ്റ് ശാന്തി – രസതന്ത്രാദ്ധ്യാപിക, പ്രഭാദേവി – ഉത്തമഭാര്യയും മകളും, പതിന്നാലുകാരിയായ ഷീല, പിന്നെ മാരിക്കൊളുന്ത് – ഒറ്റ രാത്രിയുടെ ആർത്തിയിൽ നിഷ്കളങ്കത നഷ്ടമായവൾ. ഇവരുമായി ഏറ്റവും സ്വകാര്യമായ അനുഭവങ്ങളടക്കം പങ്കുവയ്ക്കവേ അഖില തന്നെ എന്നും പിന്തുടരുന്ന ഒരു സമസ്യയെക്കുറിച്ചാണാലോചിക്കുന്നത്. ഒരു സ്ത്രീക്ക് ഒറ്റയ്ക്ക് സന്തുഷ്ടജീവിതം നയിക്കാനാകുമോ? പൂർണ്ണതയുണ്ടാകാൻ പുരുഷൻ കൂടിയേതീരൂ എന്നുണ്ടോ? കരുത്തും സ്വാതന്ത്ര്യവും തേടിയുള്ള ഒരു സ്ത്രീയുടെ അന്വേഷണങ്ങളുടെ കഥ.
വിവർത്തനം: പ്രമീളാദേവി