Description
പിണറായി വിജയന്‍, ഡോ. ടി.ടി. ശ്രീകുമാര്‍, ഡോ. അനില്‍ കെ.എം., ജയശ്രീ എ.കെ., കെ.ടി. കുഞ്ഞിക്കണ്ണന്‍, ഡോ. അരുണ്‍ ബി. നായര്‍, പി. പ്രേമചന്ദ്രന്‍, പ്രൊഫ. അഞ്ജന എ. കരുമത്തില്‍, ഡോ. റഹീമുദ്ധീന്‍ പി.കെ., ഐശ്വര്യ പ്രദീപ്, എം.എം. സചീന്ദ്രന്‍, ഡോ. ഷിലുജാസ് എം., കെ.ടി. ദിനേശ്, ഡോ. കെ.എം. ഷെരീഫ്, അഭിരാമി ഇ., ഡോ. രതീഷ് കാളിയാടന്‍, സോയ തോമസ്, ഡോ. എ.കെ. അബ്ദുല്‍ ഹക്കീം
ഒന്നിനുപുറകെ ഒന്നായി റിപ്പോര്‍ട്ട് ചെയ്യപ്പെടുന്ന കുറ്റകൃത്യങ്ങളും മാരകമായ രാസലഹരികള്‍ ഉപയോഗിക്കുന്നവരില്‍ സ്‌കൂള്‍ക്കുട്ടികള്‍ പോലുമുണ്ട് എന്ന വാര്‍ത്തകളും കേരളസമൂഹത്തില്‍ അസ്വസ്ഥതകളായി മാറിയിരിക്കുന്നു. ശ്രദ്ധയോടെ കൈകാര്യം ചെയ്തില്ലെങ്കില്‍ വലിയ അപകടങ്ങളാണ് കാത്തിരിക്കുന്നത് എന്ന മുന്നറിയിപ്പായി മാറിയ സംഭവങ്ങള്‍.
കേരളത്തിന്റെ സാമൂഹികാരോഗ്യത്തിനും കുട്ടികളുടെ മാനസികാരോഗ്യത്തിനും സംഭവിച്ച ഗുരുതരമായ പ്രശ്‌നങ്ങളെ എങ്ങനെ കൈകാര്യം ചെയ്യാമെന്ന് അന്വേഷിക്കുകയാണ് ഈ പുസ്തകം