Description
ജോസ്പി
തെരുവുമാന്ത്രികനായ വാസുവപ്പനും അപ്പുണ്ണി, കുഞ്ഞുണ്ണി, കുഞ്ഞമ്മിണി എന്നീ കുട്ടികളും കുട്ടൻ എന്ന കുരങ്ങനും. ഭരണിയിലടയ്ക്കപ്പെട്ട കുട്ടിച്ചാത്തനെ എന്നന്നേക്കുമായി അടിമയാക്കുന്നതിനുവേണ്ടി മൂന്നുകുട്ടികളേയും തന്ത്രപൂർവ്വം വശത്താക്കി ബലികൊടുക്കാനൊരുങ്ങുന്ന കിരാതൻ എന്ന മന്ത്രവാദി. ഇതിനിടയിൽ അപ്പുണ്ണിയുടെ സഹായത്തോടെ രക്ഷപ്പെടുന്ന കുട്ടിച്ചാത്തൻ വാസുവപ്പന്റെ കൂടെച്ചേർന്ന് അതിശയകരമായ മാന്ത്രികവിദ്യകൾ കാണിച്ച് കാണികളെ സ്തബ്ധരാക്കുന്നു. തുടർന്ന് കുട്ടിച്ചാത്തനും കുട്ടികളും കുട്ടൻകുരങ്ങനും ചേർന്ന് നടത്തുന്ന വിസ്മയകരങ്ങളായ സംഭവങ്ങളും പ്രതികാരവും.