Description
‘ചിലര്‍ ജീവിച്ചിരിക്കുമ്പോള്‍തന്നെ വിസ്മൃതിയിലേക്കു തള്ളപ്പെടുന്നു ചിലര്‍ മരണശേഷവും’
‘തിരിഞ്ഞു നോക്കുമ്പോള്‍’ (ഓര്‍മ്മക്കുറിപ്പുകള്‍) -കെ.ടി.എന്‍.കോട്ടൂര്‍
മദ്രാസ് പ്രവിശ്യയില്‍പ്പെട്ട മലബാറില്‍ ചെങ്ങോട്മലയയുടെ അടിവാരത്തില്‍ സ്ഥിതി ചെയ്യുന്ന കോട്ടൂര്‍ ഗ്രാമത്തില്‍ ഒരു മഹാപ്രസ്ഥാനത്തിന്റെ അലയടികള്‍ ഉണര്‍ത്തിയ ചരിത്രമാണ് ‘കെ.ടി.എന്‍. കോട്ടൂര്‍ എഴുത്തും ജീവിതവും’ എന്ന നോവല്‍. ‘മാജിക്കല്‍ ഹിസ്റ്ററി’ എന്നു വിശേഷിപ്പിക്കാവുന്ന ഈ നോവലില്‍ ഇന്ത്യയുടെ, കേരളത്തിന്റെ, സ്വാതന്ത്ര്യ സമരപ്രസ്ഥാനത്തിന്റെ എപ്പിക് ക്യാന്‍വാസാണ് വിടരുന്നത്. ഇത് റിയലാണോ, അണ്‍റിയലാണോ എന്നു സ്ന്ദേഹിക്കും വിധം ബോധബോധങ്ങളെ ഈ കൃതി സൂക്ഷ്മ വിശകലനം ചെയ്യുന്നു. പൂര്ണ്ണതയുേം അപൂര്‍ണ്ണതയും തമ്മില്‍, ഛായയും പ്രതിഛായയും തമ്മില്‍ ഉള്ള സംവാദങ്ങള്‍ ഒരേ സമയം നമ്മിലെ സൗന്ദര്യത്തെയും വൈരൂപ്യത്തെയും നേര്‍ക്കുനേര്‍ നിര്‍ത്തുന്നു.
Reviews
There are no reviews yet.