Description
ജിത്തു നായര്‍
സിനിമാറ്റിക് സ്റ്റോറി ടെല്ലിങ് ടെക്നിക് ഉപയോഗിക്കുന്ന മലയാളത്തിലെ ആദ്യ സൈക്കോളജിക്കല്‍ ത്രില്ലര്‍. ഒരു മരപ്പാവ നിര്‍മാണ ഫാക്ടറിയില്‍ ജോലിയന്വേഷിച്ചെത്തുകയാണ് ഇരുപത്തിയഞ്ചുകാരിയായ അശ്വനി. ഫാക്ടറി ഉടമസ്ഥന് തരുണ്‍ ജെയിനിന്റെ ഭാര്യ ദുരൂഹ സാഹചര്യത്തില്‍ മരണപ്പെട്ടതിന് ഉത്തരവാദി ആരായിരിക്കും? സ്ഥാപനത്തിലെ സെയില്‍സ് വിഭാഗത്തിലെ നിഷ പെട്ടെന്ന് അപ്രത്യക്ഷയായതിനു പിന്നില്‍ ആര്? മാനസികവും വൈകാരികവുമായ എല്ലാത്തരം താളപ്പിഴകള്ക്കുമുള്ള മൂല കാരണം അബോധമനസ്സാണോ? നമ്മുടെയുള്ളില്‍ നാമറിയാതെ ക്രൂരനായൊരു കൊലയാളി തക്കംപാര്ത്തിരിപ്പുണ്ടോ?