Description
മതസദാചാരനിയമങ്ങളുടെ ഉരുക്കുമുഷ്ടിക്കു കീഴിൽ അനുസരണയുള്ള കുഞ്ഞാടായിരിക്കുമ്പോഴും അപ്രതീക്ഷിത നിമിഷങ്ങളിൽ ശരീരചോദനകൾ പൊട്ടിയൊലിച്ചു തോല്പിച്ചുകൊണ്ടിരിക്കുന്ന ഒരു യുവാവിലൂടെ മനുഷ്യമനസ്സിനെയും ശരീരത്തെയും വിശ്വാസപ്രമാണങ്ങളുടെ അളവുകോലുകൾക്കു പുറത്തുവെച്ച് വ്യാഖ്യാനിക്കുന്ന ഇറച്ചിക്കലപ്പ, കൊടുംപണയത്തിന്റെയും മാതൃകാ ദാമ്പത്യത്തിന്റെയും പുറംമോടികൾക്കുള്ളിൽ ഒളിപ്പിച്ചുവെച്ച സ്വാർത്ഥതയുടെയും ആണധികാരത്തിന്റെയും നഖമൂർച്ചകൾ കൊണ്ട് വൻ ദുരന്തം വരച്ചുതീർക്കുന്ന പാരലാക്സ്, ആയുഷ്കാലം മുഴുവൻ അഴിച്ചുതീർത്തതിനേക്കാൾ പെരുകിനിറഞ്ഞ അഴിയാക്കുരുക്കുകളുടെ സങ്കീർണതയാണ് ജീവിതമെന്ന് ഒരു പാർട്ടിഗുണ്ടയുടെ മരണത്തിലൂടെ അനുഭവിപ്പിക്കുന്ന കൂവ, സാമ്പ്രദായിക വിശ്വാസപ്രമാണങ്ങളെയെല്ലാം അട്ടിമറിച്ച് മനുഷ്യബന്ധങ്ങളെയും പ്രണയത്തെയും വ്യത്യസ്തമായി വ്യാഖ്യാനിക്കുന്ന അമ്മേന്റെ ആൺകുട്ടി… എന്നീ കഥകളുൾപ്പെടെ മീൻതേറ്റ, ഒന്നാം പ്രേതലഹള, വേളിക്കുന്ന് ടാസ്ക്, ഒരു രാജേഷ്‌മേശിരി നിർമ്മിതി എന്നിങ്ങനെ എട്ടു രചനകൾ.
അജിജേഷ് പച്ചാട്ടിന്റെ ഏറ്റവും പുതിയ കഥാസമാഹാരം