Description
ഒരു കുടുംബിനിയുടെ കുമ്പസാരം
നോവൽ
നിരഞ്ജന മനോമോഹൻ
മലയാളിയുടെ ലൈംഗിക ജീവിതത്തെക്കുറിച്ച് വളരെ അപൂർവ്വമായി മാത്രം എഴുതപ്പെടുന്ന ഒരു സ്ത്രീരചന. ഇതിലെ ഇതിവൃത്തം ഒരു കുടുംബിനിയുടെ കുമ്പസാരമോ അതോ ദാമ്പത്യത്തിലെ പരാജയപ്പെട്ട പുരുഷനോ എന്ന ചോദ്യമുയരാം. നാല്പത്തിയൊന്ന് വയസ്സുള്ള നീന, ഭർത്താവൊന്നിച്ചുള്ള തന്റെ പ്രവാസജീവിതാനുഭവങ്ങളും ലൈംഗികാനുഭവങ്ങളും സ്വന്തം ഇളയമ്മയോട് പങ്കിടുന്നു. സ്ത്രീകൾ തുറന്നുപറയാൻ മടിക്കുന്ന പലതും ലോകപരിചയം നേടിയ ഒരു സ്ത്രീയെന്ന നിലയിൽ നീന നിർഭയം തുറന്നുപറയുന്നുണ്ട്. സെക്സ്, സ്നേഹത്തിന്റെ മൂർദ്ധന്യത്തിലും ശരീരത്തിന്റെ ഉത്തേജനത്തിനും രണ്ട് വ്യക്തികൾ പരസ്പരാഭിനിവേശത്തോടെ ചെയ്യേണ്ട ആനന്ദകരമായ പ്രവൃത്തിയാണെന്നും സ്ത്രീയും പുരുഷനും തമ്മിലുള്ള സഹവർത്തിത്വത്തിന്റെ പാഠങ്ങളെക്കുറിച്ചും ഒരു തുറന്ന ചർച്ചയായി അവതരിപ്പിക്കുന്ന നോവൽ. ആധുനിക സമൂഹത്തിൽ വ്യാപകമായി ചർച്ച ചെയ്യപ്പെടേണ്ട ഒരു പുസ്തകം.