Description
പനിയും മഴയും കിനാവും സമന്വയിക്കുന്ന,
സമയത്തിന്റെ ജ്വരനിലാവിനെ, മഞ്ഞുതുള്ളിയെ,
ചെറിയ ഒച്ചകളെ, നേര്‍ത്ത അലസതകളെ,
അകലുന്ന ചിറകടിയെ, പാതിമയക്കത്തിന്റെ
ഇലയടര്‍ച്ചയെ, നിശ്ശബ്ദതയിലേക്ക് ഇറ്റിവീഴുന്ന,
അലിഞ്ഞുപോകുന്ന തരളസംഗീതത്തെ ക്ഷേമ
തന്റെ കവിതയില്‍ വചന സൂക്ഷ്മമാക്കുന്നുണ്ട്.
നിബിഡമായ ഓര്‍മ്മത്തെരുവിന്റെ ഓരത്തുകൂടി,
മണ്ണില്‍ തെളിയുന്ന കാവ്യലിപി തേടി ഒരാള്‍
ഇങ്ങനെ നടക്കുന്നു; ആ നടത്തയില്‍ ഞാനും
സഹയാത്രികനാകുന്നു.
-കെ.ബി. പ്രസന്നകുമാര്‍
ജീവിതം, മരണം, സ്‌നേഹം, കാരുണ്യം
ഇവയെക്കുറിച്ചുള്ള ധ്യാനങ്ങള്‍ കൊണ്ട് സമൃദ്ധമാണ് ചിലപ്പോള്‍ ക്രൂരമായ നര്‍മ്മം കൊണ്ടും ചിലപ്പോള്‍ ശക്തമായ ബിംബം കൊണ്ടും ശ്രദ്ധേയമായ
ക്ഷേമയുടെ രചനകള്‍.
-സച്ചിദാനന്ദന്‍
ക്ഷേമ കെ. തോമസിന്റെ കവിതാസമാഹാരം