Description
നമസ്‌കരിക്കുവാനേ കഴിയൂ ഈ ചലച്ചിത്ര സമര്‍പ്പണത്തെ; സാക്ഷ്യത്തെ, അവതാരത്തെ… ഭംഗിവാക്കായി കുറിക്കുന്നതല്ല ഇത്. സിനിമ എന്നില്‍ ഏല്പിച്ചതും ഏല്പിക്കുവാനിരിക്കുന്നതുമായ എല്ലാ മുറിവുകളെയും മനസ്സില്‍ ധ്യാനിച്ചു സ്വയം ഏറ്റുപറയുന്നതാണ്. വല്ലച്ചിറ ഗ്രാമത്തിലെ കൊട്ടകയിലെ വെള്ളിത്തിരയില്‍ ആദ്യകാഴ്ചയില്‍ ത്തന്നെ എന്നില്‍ അശാന്തിയുടെ അതുവരെയറിയാത്ത പുതുപ്പൊരുളുകള്‍ തീര്‍ത്തുതന്ന കോലങ്ങള്‍ ഓരോ ഓര്‍മയിലും എന്നെ തുടര്‍ന്നും വിസ്മയപ്പെടുത്തുന്നു; വിസ്മയപ്പെടുത്തിക്കൊണ്ടേയിരിക്കുന്നു.-പ്രിയനന്ദനന്‍
പി.ജെ. ആന്റണി എഴുതിയ ഒരു ഗ്രാമത്തിന്റെ ആത്മാവ് എന്ന നോവലിന്റെ സ്വതന്ത്ര ചലച്ചിത്രാവിഷ്‌കാരം;
മൂന്നു പെണ്ണുങ്ങളും കുറെ നാട്ടുകാരും എന്ന നാടകത്തിന്റെയും.
Reviews
There are no reviews yet.