Description
കോട്ടയം പുഷ്പനാഥ്
പുഷ്പരാജ് സീരീസ്
‘കിങ് കോബ്രാ’ എന്ന അപരനാമധേയത്തില്‍ അറിയപ്പെട്ടിരുന്ന അവന് യഥാര്‍ത്ഥത്തില്‍ ആരാണെന്നുള്ളത് പലര്‍ക്കും അജ്ഞാതമായിരുന്നു. ആ രൂപത്തില്‍ അവനെ കണ്ടിട്ടുള്ളത് കുറ്റാന്വേഷണ ഉദ്യോഗസ്ഥന്മാര് മാത്രമായിരുന്നു. സമൂഹത്തില്‍ അവന് ഒരു പക്ഷേ ഉന്നതനായ ഒരു വ്യക്തിയായിരിക്കും, ചിലപ്പോള്‍ തീയേറ്ററുകളുടെയോ വലിയ ഹോട്ടലുകളുടെയോ ഉടമയായിരിക്കും. യഥാര്‍ത്ഥ വേഷത്തില്‍ പിടിക്കപ്പെടുംവരെ അവന് ആരാണെന്നുള്ള രഹസ്യം മറ്റുള്ളവരില്‍ നിന്ന് മറഞ്ഞിരിക്കുന്നു. പ്രസിദ്ധ കുറ്റാന്വേഷകനായ പുഷ്പരാജിന്റെ ഷെല്‍ഫില്‍ കിങ് കോബ്രായ്ക്കു വേണ്ടി മാത്രം ഒരു ഫയല്‍ ഭദ്രമായി സൂക്ഷിച്ചിരുന്നു. എഴുപത്തേഴു കൊലപാതകങ്ങളും അതോടടുത്തു കവര്‍ച്ചകളും നടത്തിയിട്ടുള്ള അവനെ കിങ് കോബ്രാ എന്നു വിശേഷിപ്പിച്ചതും അദ്ദേഹമായിരുന്നു. തെക്കേ അമേരിക്കയിലെ റെഡ് ഇന്ത്യന്‍സ് അമ്പിന്റെ മുനയില്‍ പുരട്ടാന്‍ ഉപയോഗിക്കുന്ന ‘ക്യുറേര്’ എന്ന മാരകവിഷം അവന് ഇരയെ വധിയ്ക്കാനായി ഉപയോഗിക്കാറുണ്ട് എന്നു കരുതപ്പെടുന്നു. അന്താരാഷ്ട്ര കുറ്റവാളിയായ കിങ് കോബ്രായെ അന്വേഷിക്കുന്ന സംഭവബഹുലവും സംഘര്‍ഷഭരിതവുമായ കൃതിയാണ് കിങ് കോബ്രാ.