Description
‘ചില സാഹിത്യകാരന്മാര് പറയുന്നു, വായനക്കാരെ വിനോദിപ്പിക്കുവാന്‍ വേണ്ടിയാണ് അവര്‍ എഴുതുന്നതെന്ന്. വിനോദിപ്പിക്കുന്ന ജോലി എനിക്കുള്ളതല്ല. അത് ബഫൂണ്മാര്ക്കുള്ളതാണ്. അവര്‍ ആ ജോലി നിര്‍വഹിച്ചുകൊള്ളട്ടെ. മറ്റു ചില സാഹിത്യകാരന്മാര് പറയുന്നു, തത്ത്വസംഹിതകള്‍ പ്രചരിപ്പിക്കുവാന്‍ വേണ്ടിയാണ് അവര്‍ എഴുതുന്നതെന്ന്. ഞാന്‍ ഒരു തത്ത്വസംഹിതയുടെയും പ്രചാരകനല്ല. നിത്യപ്പച്ചയായ ജീവിതവൃക്ഷത്തില്‍ ഓരോ കാലഘട്ടത്തില്‍ ഉണ്ടാകുന്ന കായകളാണ് തത്ത്വശാസ്ത്രങ്ങളെന്നും അവയെല്ലാം പഴുത്തു കൊഴിഞ്ഞുപോകുമെന്നും ഞാന്‍ വിശ്വസിക്കുന്നു. പിന്നെ ചില സാഹിത്യകാരന്മാര് പറയുന്നു, ഭാഷയോടും സാഹിത്യത്തോടും എന്തെങ്കിലും കടമയുണ്ടെന്നു ഞാന്‍ വിശ്വസിക്കുന്നില്ല. എന്റെ കടമകള്‍ നിറവേറ്റുവാനുള്ള മാര്‍ഗങ്ങളിലൊന്ന് എഴുതുകയാണ്. അതുകൊണ്ട് ഞാന്‍ എഴുതുന്നു. സാഹിത്യം എനിക്കൊരു പ്രശ്നമല്ല. ജീവിതമാണെന്റെ പ്രശ്നം.’
Reviews
There are no reviews yet.