Description
ആർ.കെ. ബിജുരാജ്
ഐക്യകേരള രൂപീകരണം മുതൽ രണ്ടാം പിണറായി വിജയൻ സർക്കാരിന്റെ തുടക്കം വരെയുള്ള കേരളത്തിന്റെ രാഷ്ട്രീയ ചരിത്രം. കേരള ചരിത്രത്തിൽ ഇടം നേടിയ രാഷ്ട്രീയസന്ദർഭങ്ങളെ കാലാനുസൃതമായി അവതരിപ്പിക്കുന്ന ഈ പുസ്തകത്തിൽ മുഖ്യധാരാ രാഷ്ട്രീയത്തിന്റെ അടിയൊഴുക്കുകളുടെയും കാണാച്ചരടുകളുടെയും യഥാർത്ഥ ചരിത്രം വസ്തുനിഷ്ഠമായി അവതരിപ്പിക്കുന്നു.
കേരള രാഷ്ട്രീയ ഭൂപടത്തിലെ ഇടതുപക്ഷ രാഷ്ട്രീയത്തിന്റെ പ്രസക്തി, കേരളം ഭരിച്ച മുന്നണികളുടെ നയങ്ങൾ, വിവാദങ്ങൾ, ആരോപണങ്ങൾ. ഐതിഹാസികമായി മാറിയ സമരങ്ങൾ, രാഷ്ട്രീയ അട്ടിമറികൾ, ജനകീയ മുന്നേറ്റങ്ങൾ, രക്തസാക്ഷിത്വങ്ങൾ. മുന്നണി രാഷ്ട്രീയത്തിന്റെ ഉള്ളുകളി കൾ, പാർശ്വവത്കൃത ജനതയുടെ നോവുകൾ, ചോര ചിന്തിയ പോരാട്ടങ്ങൾ, കലാപങ്ങൾ, നക്സലൈറ്റ് പ്രസ്ഥാനത്തിന്റെ കുതിപ്പും കിതപ്പും, രാഷ്ട്രീയ പാർട്ടികളിലെ പിളർപ്പുകൾ, മൂപ്പിളത്തർക്കങ്ങൾ, രാഷ്ട്രീയക്കളരിയിലെ ബലാബലങ്ങൾ, ഭരണകൂട അതിക്രമങ്ങൾ, അഴിമതിക്കഥകൾ, അടിയന്തരാവസ്ഥക്കാലത്തെ ഇരുണ്ട നാളുകൾ. കൊലപാതക രാഷ്ട്രീയത്തിന്റെ പൊരുളുകൾ തുടങ്ങി രാഷ്ട്രീയ കേരളത്തിന്റെ സമസ്ത വശങ്ങളും അറിയാൻ മലയാളത്തിൽ ആദ്യമായി ഒരു സമഗ്ര രാഷ്ട്രീയ ചരിത്രകൃതി.