Description
ഒരു പ്രദേശത്തിന്റെ സാമൂഹ്യ പുരോഗതിക്ക് ദിശാബോധം നല്‍കാനാഗ്രഹിക്കുന്നവര്‍ ആദ്യം പഠിക്കേണ്ടത് അതിന്റെ ചരിത്രത്തേയും പ്രകൃതിയേയും മനുഷ്യരേയുമാണ്. ഈ വിധത്തില്‍ കേരളത്തെ മാറ്റത്തീര്ക്കാന് പ്രവര്‍ത്തിക്കുന്നവര്‍ക്ക് ഒരു കൈപ്പുസ്തകം എന്ന നിലയിലാണ് രണ്ടു പതിറ്റാണ്ടു മുമ്പ് ‘കേരളം മണ്ണും മനുഷ്യനും’ പ്രസിദ്ധീകൃതമായത്.
കഴിഞ്ഞ രണ്ടു ദശകക്കാലത്ത് ആഗോളതലത്തില്‍ വന്ന മാറ്റങ്ങള്‍ കേരളത്തിന്റെ സാമൂഹ്യജീവിതത്തെ മാറ്റിമറിച്ചു. അതോടൊപ്പം കേരളത്തിന്റെ സവിശേഷ പാരമ്പര്യത്തിലൂന്നിയ പുതിയ പല പരീക്ഷണങ്ങള്‍ക്കും നാം തുടക്കംകുറിച്ചു. ഈ അനുഭവങ്ങളളെക്കൂടി മുന്‍നിര്‍ത്തി ‘കേരളം മണ്ണും മനുഷ്യനും’ പരിഷ്കരിച്ച് പ്രസിദ്ധീകരിക്കുകയാണ്.
വൈജ്ഞാനിക സാഹിത്യ വിഭാഗത്തില്‍ കേരള സാഹിത്യ അക്കാദമിയുടെ 1989ലെ പുരസ്കാരം ലഭിച്ച പുസ്തകത്തിന്റെ പരിഷ്കരിച്ച പതിപ്പ്.
Reviews
There are no reviews yet.