Description
ഡോ. സി. ബാലൻ
സമരചരിത്രപരമ്പര
സമാഹരണം/സംയോജനം
വി.എസ്. അനില്‍കുമാര്‍
1940 ല്‍ മൊറാഴ, 1941 ല്‍ കയ്യൂര്‍, 1946 ല്‍ പുന്നപ്ര-വയലാറും കരിവെള്ളൂരും കാവുമ്പായിയും, 1948 ല്‍ ഒഞ്ചിയവും മുനയന്‍കുന്നും, 1949ല്‍ ശൂരനാട്, 1950 ല്‍ ഇടപ്പള്ളിയും പാടിക്കുന്നും.
1939 ഡിസംബര്‍ 31ന് രൂപീകരിച്ച കേരളത്തിലെ കമ്മ്യൂണിസ്റ്റ് പാര്‍ട്ടി പിറവിയെടുത്ത് ഒരു വ്യാഴവട്ടത്തിനുള്ളില്‍ നടത്തിയ മഹത്വമുള്ളതും ഗംഭീരവുമായ ഐതിഹാസിക പോരാട്ടങ്ങളുടെ ചരിത്രപാഠങ്ങള്‍.
ചോരയും ജീവനും കൊടുത്ത് പില്‍ക്കാല കേരളത്തെ രൂപപ്പെടുത്തിയ സമരങ്ങളുടെ പുസ്തകാവിഷ്‌കാരം.