Description
ക്രൈം ഫിക്ഷനെ കലാപരമായ നിഷ്‌കര്‍ഷയോടെ
സമീപിക്കാനുള്ള ശ്രമമായാണ് കായല്‍മരണത്തെ ഞാന്‍
നോക്കിക്കാണുന്നത്. കാര്‍മ്മലിയുടെ പിതാവിന്റെ
തിരോധാനത്തെക്കുറിച്ചുള്ള ഒരു ആഖ്യാനത്തില്‍ ആരംഭിക്കുന്ന നോവല്‍ തുടര്‍ന്ന് പ്രമേയകേന്ദ്രമായ ‘സീന്‍ ഓഫ് ക്രൈമി’ലേക്കു പോകുന്നു. സാമ്പ്രദായികമായ പോലീസ് പ്രക്രിയയിലേക്കു
പോകുന്നതിനു പകരം കൊല്ലപ്പെട്ട നെല്‍സണ്‍, റാണി,
സസ്‌പെക്റ്റ് ആയ ചാന്ദിനി തുടങ്ങിയവരുടെ ജീവിതത്തിലേക്ക് നോവല്‍ സഞ്ചരിക്കുന്നു. സംഭവങ്ങളില്‍ ഭാഗഭാക്കായ
കഥാപാത്രങ്ങളുടെ ഫസ്റ്റ് പേഴ്‌സണ്‍ ആഖ്യാനമാണ്
എഴുത്തുകാരന്‍ ഇവിടെ ഉപയോഗപ്പെടുത്തുന്നത്.
-മരിയ റോസ്
ഒരു കഥ, പല ജീവിതങ്ങള്‍.
വ്യത്യസ്ത കാഴ്ചകളിലൂടെ തെളിഞ്ഞുവരുന്ന സംഭവങ്ങള്‍…
കാഴ്ചകള്‍ അടുക്കുമ്പോള്‍ കായല്‍മരണം വെളിവാകുന്നു.
റിഹാന്‍ റാഷിദിന്റെ ഏറ്റവും പുതിയ നോവല്‍.