Description
കാവാലം ബാലചന്ദ്രൻ
കാവാലം ബാലചന്ദ്രന്റെ കവിതകളിലെ ഒരു തനതായി ഞാൻ കാണുന്നത് അവയിലെ സംവാദാത്മകതയോ സംഭാഷണോന്മുഖതയോ ആണ്. തുടർന്നുകൊണ്ടിരിക്കുന്ന അനാദിയായ ഒരു സംഭാഷണത്തിൽ പങ്കുചേരുന്നതേയുള്ളു ഏതു ഭാഷകനും എന്നു തത്ത്വചിന്താത്മകമായി നമുക്കും പറയാം. അത്തരം ഒരു ഭാഷകന്റെ അനുസൃതി കാവാലം ബാലചന്ദ്രന്റെ സ്വരത്തിൽ നമുക്കു കേൾക്കാം.
– കൽപ്പറ്റ നാരായണൻ
കാവാലം ബാലചന്ദ്രന്റെ കവിതകളുടെ അധോതലങ്ങളിൽ ഈ ഇരുൾപ്പക്ഷി അശാന്തമായി ചിറകടിച്ചു പറന്നുകൊണ്ടേയിരിക്കുന്നു. പിന്നെ, നിഴലുകൾ, നിലാവ്, മൗനാന്തരങ്ങൾ, സന്ധ്യകൾ, ഗഹ്വരങ്ങൾ, കാനനങ്ങൾ… അങ്ങനെയങ്ങനെ ഒടുവിൽ ഈ ഇരുൾപ്പക്ഷി ധ്യാനത്തിന്റെ ചില്ലയിൽ ചേക്കേറുന്നു!
– പുണിയിൽ സുരേന്ദ്രൻ
നിശിതവും വിട്ടുവീഴ്ചയില്ലാത്തതുമായ സൗന്ദര്യപക്ഷത്തു നിലയുറപ്പിച്ച ഒരു കവിയുടെ തിരഞ്ഞെടുത്ത കവിതകളുടെ സമാഹാരം.