Description
രണ്ടാം ഭാഗം
ഒരു മരം കാടല്ല. എല്ലാ കാടും മരങ്ങളുടെ സഞ്ചയമാണ്. കഥകളും ജീവിതവും തമ്മിൽ ഇതുതന്നെ വേഴ്ചാക്രമം. പല രൂപ-രസ-ഗന്ധ-രുചി-ഗുണ-വീര്യങ്ങൾ ഉള്ള കഥകൾ ജീവിതത്തെ നിർമ്മിക്കുന്നു. ഇതിൽ ഒന്നും മറ്റൊന്നുപോലെ ഇല്ല. ഇവകൾ ഏതു പ്രസ്ഥാനത്തിൽ പെടുന്നു എന്ന് എനിക്കറിയില്ല. ഇവയുടെ സ്വന്തമായ ഒരു പ്രസ്ഥാനത്തിൽ എന്നു കരുതുന്നവരുടെ കൂടെയാവും എന്റെ ഉള്ളം.
സി.രാധാകൃഷ്ണൻ