Description
ഒരു ശില്പത്തില്‍തന്നെ നിരവധി ശില്പങ്ങള്‍ പണിയുന്നു ദക്ഷിണേന്ത്യന്‍ വാസ്തുശില്പരീതിയെ അനുസ്മരിപ്പിക്കുന്നതാണ് വൈലോപ്പിള്ളിയുടെ കാവ്യകല. തന്റെ സമകാലികരായ കവിതകളെല്ലാം ജീവിതത്തിന്റെ പുറംമിനുപ്പുകളെ കണ്ട് ആനന്ദിച്ചപ്പോള്‍ ഈ കവി എല്ലാ ജീവിതഭാവങ്ങളും വിരുദ്ധഭാവങ്ങളുടെ വാസ്തവം ദര്‍ശിച്ചു. സ്‌നേഹത്തില്‍ പടര്‍ന്നു കിടക്കുന്ന വെറുപ്പിനെ, വെറുപ്പിന്റെ അന്തര്‍ഗതമായ സ്‌നേഹത്തെ എല്ലാം ജ്ഞാനിയായ ഒരു കവിക്കുമാത്രം സാദ്ധ്യമാവുന്ന വിധം അദ്ദേഹം ആവിഷ്‌കരിച്ചു. മലയാളിയുടെ നിത്യഗദ്ഗദമായ മാമ്പഴം, മലയാളകവിതയെ കാളിദാസകവിതയുടെ അപാരമായ ഉയരത്തിനു സമാനമായ ഔന്നത്യത്തിലെത്തിച്ച സഹ്യന്റെ മകന്‍, തുടങ്ങി പതിനേഴുകവിതകളടങ്ങിയ ഈ സമാഹാരം ഓരോ മലയാളിക്കും സ്വന്തം നാടിന്റെ കവിതയായി ലോകത്തിനുമുമ്പില്‍ ഉയര്‍ത്തിപ്പിടിക്കാം. തീര്‍ച്ച.
Reviews
There are no reviews yet.