Description
അനുഭവസമ്പന്നതയാണ് പുതൂര്‍ രചനകളുടെ മുഖമുദ്ര. അദ്ദേഹം എഴുതിയ കഥകളിലും നോവലുകളിലും തീവ്രാനുഭവങ്ങളുടെ ഊഷ്മളത അനുഭവപ്പെടുന്നതും അതുകൊണ്ടുതന്നെയാണ്. പുതൂരിന്റെ പതിനഞ്ചുകഥകളും ഒരു സമ്പൂര്‍ണ്ണ നോവലുമാണ്. ‘കാലത്തിന്റെ കളി’ എന്ന ഈ പുതിയ പുസ്തകം കൃതിയിലുള്‍പ്പെടുത്തിയിരിക്കുന്നത്. മയക്കുമരുന്നിന്റെ പിടിയില്‍ ദീര്‍ഘകാലം അമര്‍ന്നുപോയ ഒരെഴുത്തുകാരന്റേയും കാമുകന്റേയും ഗതകാലസ്മരണകളുടെ ശിഥിലാവിഷ്‌ക്കരണമാണ് ‘കഞ്ചാവേ വിട’. ഈ പുതിയ കഥാസമാഹാരത്തിലെ കഥകളെല്ലാം തന്നെ വ്യത്യസ്തത പുലര്‍ത്തുന്നവയാണ്. ഈ കഥാകാരന്റെ ആദ്യത്തെ കഥാസമാഹാരം 1952-ല്‍ പുറത്തുവന്നു. 2003-ലെ ഈ കൃതിയിലെ കഥകളും നമ്മുടെ സവിശേഷ ശ്രദ്ധ പിടിച്ചു വറ്റുന്നു. അരനൂറ്റാണ്ടിലേറെക്കാലം ഒട്ടും അലംഭാവമില്ലാതെ കഥാരചനയുമായി മുന്നോട്ടുപോകാന്‍ കഴിഞ്ഞുവെന്നുള്ളതാണ് ഈ പ്രതിഭാശാലിയുടെ നേട്ടം. ലോകഭാഷയിലൊന്നായ മലയാളത്തില്‍ ഏറ്റവുമധികം ചെറുകഥകളെഴുതിയ കഥാകാരനെന്ന സ്ഥാനം പുതൂരിന് മാത്രം അവകാശപ്പെട്ടതാണ്.
Reviews
There are no reviews yet.