Description
മികച്ച ബാലസാഹിത്യകൃതിക്കുള്ള കേരള ബാലസാഹിത്യ ഇൻസ്റ്റിറ്റ്യൂട്ടിന്റെ അവാർഡ് നേടിയ കൃതി.
ഉറുമ്പുകളുടെയും അവരെക്കാൾ അഞ്ചിരട്ടി ആയുസ്സുള്ള, ശത്രുക്കളായ വേട്ടാളരാക്ഷസന്മാരുടെയും കഥയാണിത്. സുനന്ദൻ, കഠോരൻ, മാരൻ എന്നീ ധീരന്മാരായ മൂന്ന് ഉറുമ്പുയുവാക്കൾ കാക്കരയെ രക്ഷിക്കാൻ പുറപ്പെടുന്നു.
ഉറുമ്പുകളുടെ രാജ്യമായ കാക്കരയിലെ വിശേഷങ്ങളാണിത്. ഉറുമ്പുകൾ ചെറിയ ജീവികളായതുകൊണ്ട് അവരെക്കുറിച്ചുള്ള
കാര്യങ്ങൾ കേൾക്കാൻ നല്ലതുപോലെ ശ്രദ്ധിക്കണം. അവർ സംസാരിക്കുന്നത് ചെറിയ ശബ്ദത്തിലാണ്. ണാം… ണാം… ണാം…
എന്ന മണിയൊച്ച കേൾക്കുന്നില്ലേ? ഉറുമ്പുകൾ തമ്പുരാൻ കുന്നിലേക്കു പോകുകയാണ്. ഇന്ന് അവരുടെ പുണ്യദിനമാണ്.
ഇ. സന്തോഷ് കുമാർ കുട്ടികൾക്കു വേണ്ടി രചിച്ച പുസ്തകം.