Description
കുട്ടികളുടെ മാന്ത്രിക നോവൽ
സുനിൽ പരമേശ്വരൻ
കുട്ടികളുടെ ലോലമനസ്സുകളിലേയ്ക്ക് ഇഴുകിച്ചേരുന്ന മൃദുലവും ആകാംഷ വർദ്ധിപ്പിക്കുന്നതുമായ ഒരു കുഞ്ഞുമാന്ത്രിക കഥ.
കാക്ക മാന്ത്രികൻ എന്ന ദുഷ്ടമന്ത്രവാദി സ്വർണ്ണഖനി തട്ടിയെടുക്കുന്നതിന് വേണ്ടി കാക്കത്തുരുത്തിലേയ്ക്ക് കടത്തിക്കൊണ്ടു പോയ തന്റെ മുത്തശ്ശിയെ തേടിപ്പോകുന്ന കണ്ണൻകുട്ടി എന്ന ചെറുബാലന്റെ അതിസാഹസികമായ യാത്രാനുഭവങ്ങൾ. കഥാന്ത്യത്തിൽ കുട്ടികൾക്ക് പകർന്നുനൽകുന്ന സന്ദേശത്തിലൂടെ കാക്ക മാന്ത്രികൻ ശ്രദ്ധയാകർഷിക്കുന്നു.
ബാലസാഹിത്യത്തിന്റെ അമ്മയായിരുന്ന സുമംഗലയുടെ മകൾ ഉഷാനീലകണ്ഠൻ എഴുതിയ അവതാരികയിലൂടെ കാക്ക മാന്ത്രികൻ ഹൃദയസ്പർശിയായ ഒരു ബാലസാഹിത്യ കൃതിയായി മാറുന്നു.