Book Kadine Nokkumpol Ilakale Kanunnathu
Book Kadine Nokkumpol Ilakale Kanunnathu

കാടിനെ നോക്കുമ്പോള്‍ ഇലകളെ കാണുന്നത്‌

50.00

Out of stock

Author: Raveendran Category: Language:   Malayalam
Publisher: Mathrubhumi
Specifications Pages: 96 Weight: 115
About the Book

സമൂഹത്തിന്റെ സാംസ്‌കാരിക പ്രതിച്ഛായയ്ക്ക് നിന്ദയും അവഹേളനവുമായി മാറുന്ന വിധത്തില്‍ കലയും സാഹിത്യവും മാദ്ധ്യമങ്ങളും രാഷ്ട്രീയവുംമെല്ലാം ദിശാമാറ്റത്തിന് വിധേയമായിക്കൊണ്ടിരിക്കുന്ന സാഹചര്യത്തില്‍, അവയുടെ സാമൂഹിക പ്രതിബദ്ധത ഉണര്‍ത്തേണ്ടതിന്റെ ആവശ്യകതയെക്കുറിച്ചുള്ള ദാര്‍ശനികവും സൈദ്ധാന്തികവുമായ ചിന്തകള്‍. ഒ.വി.വിജയനുമായി രവീന്ദ്രന്‍ നടത്തിയ ദീര്‍ഘസംഭാഷണത്തിലെ പ്രസക്തഭാഗങ്ങളും.

The Author

1946 ആഗസ്തില്‍ കോഴിക്കോട്ട് ജനിച്ചു. അച്ഛന്‍ കൃഷ്ണന്‍. അമ്മ ലക്ഷ്മി. കോഴിക്കോട്ടും ബോംബെയിലുമായി വിദ്യാഭ്യാസം. ചിന്ത, കലാകൗമുദി വാരികകളില്‍ ഏതാനും വര്‍ഷങ്ങള്‍ പ്രവര്‍ത്തിച്ചു. ഇന്ത്യന്‍ ആദിവാസി മേഖലകളിലും ഗ്രാമങ്ങളിലും വിദേശങ്ങളിലും വ്യാപകമായി സഞ്ചരിച്ചു. അകലങ്ങളിലെ മനുഷ്യര്‍, ബുദ്ധപഥം, സ്വിസ്സ് സ്‌കെച്ചുകള്‍, കാടിനെ നോക്കുമ്പോള്‍ ഇലകളെ കാണുന്നത്, സിനിമ സമൂഹം പ്രത്യയശാസ്ത്രം (മാതൃഭൂമി ബുക്‌സ്), അന്റോണിയോ ഗ്രാംഷി, സിനിമയുടെ രാഷ്ട്രീയം, കലാവിമര്‍ശംമാര്‍ക്‌സിസ്റ്റ് മാനദണ്ഡം (എഡിറ്റര്‍) എന്നിവ പ്രധാന കൃതികള്‍. ഹരിജന്‍ (തെലുഗു), ഇനിയും മരിച്ചിട്ടില്ലാത്ത നമ്മള്‍, ഒരേ തൂവല്‍പ്പക്ഷികള്‍ എന്നീ കഥാചിത്രങ്ങളും ഒട്ടേറെ ഡോക്യുമെന്ററി ഹ്രസ്വചിത്രങ്ങളും സംവിധാനം ചെയ്തു. ഏഷ്യാനെറ്റ് ടെലിവിഷന്‍ ചാനലിനുവേണ്ടി എന്റെ കേരളം എന്ന ശീര്‍ഷകത്തില്‍ ഒരു യാത്രാവിവരണ ദീര്‍ഘപരമ്പര നിര്‍മിച്ചവതരി പ്പിച്ചു. ഒരേ തൂവല്‍പ്പക്ഷികള്‍ക്ക് ഏറ്റവും മികച്ച ചിത്രത്തിനുള്ളതടക്കം മൂന്നു സംസ്ഥാന അവാര്‍ഡുകള്‍ ലഭിച്ചു. ജി.അരവിന്ദന്റെ ജീവിതത്തെയും രചനകളെയും പരാമര്‍ശിച്ച് രചിച്ച മൗനം സൗമനസ്യം എന്ന ലഘുചിത്രത്തിന് രാഷ്ട്രപതിയുടെ പുരസ്‌കാരം ലഭിച്ചു. കലാസാംസ്‌കാരിക വിഷയങ്ങളെക്കുറിച്ച് ആനുകാലികങ്ങളില്‍ എഴുതുകയും ടെലിവിഷന്‍ ചാനലുകള്‍ക്ക് പരിപാടികള്‍ രചിക്കുകയും ചെയ്യുന്നു. ഭാര്യ: എന്‍.ചന്ദ്രിക. മകന്‍: തഥാഗതന്‍. വിലാസം: കപിലവസ്തു, പോട്ടോര്‍ പി.ഒ, തിരൂര്‍, മുളങ്കുന്നത്തുകാവ്, തൃശ്ശൂര്‍ . 2011 ജൂലൈ 4-ന് നിര്യാതനായി.

Description

സമൂഹത്തിന്റെ സാംസ്‌കാരിക പ്രതിച്ഛായയ്ക്ക് നിന്ദയും അവഹേളനവുമായി മാറുന്ന വിധത്തില്‍ കലയും സാഹിത്യവും മാദ്ധ്യമങ്ങളും രാഷ്ട്രീയവുംമെല്ലാം ദിശാമാറ്റത്തിന് വിധേയമായിക്കൊണ്ടിരിക്കുന്ന സാഹചര്യത്തില്‍, അവയുടെ സാമൂഹിക പ്രതിബദ്ധത ഉണര്‍ത്തേണ്ടതിന്റെ ആവശ്യകതയെക്കുറിച്ചുള്ള ദാര്‍ശനികവും സൈദ്ധാന്തികവുമായ ചിന്തകള്‍. ഒ.വി.വിജയനുമായി രവീന്ദ്രന്‍ നടത്തിയ ദീര്‍ഘസംഭാഷണത്തിലെ പ്രസക്തഭാഗങ്ങളും.

Additional information

Weight115 kg
Dimensions50 cm

Reviews

There are no reviews yet.

Add a review