Description
ഭീകര തന്ത്ര മാന്ത്രിക നോവൽ
സുനിൽ പരമേശ്വരൻ
കിള്ളിയാർ കൊട്ടാരത്തിന്റെ നിഗുഢതകളിലുടെ വളർന്ന് പന്തലിക്കുന്ന, സുനിൽ പരമേശ്വരന്റെ അസാധാരണമായ ഒരു നോവൽ.
തിയ്യാട്ട് വിക്രമാദിത്യനാണോ, വെങ്കിടേഷ് ഭൂപതിയാണോ പ്രണയത്തിന്റെ ആഴക്കടൽ തീർക്കുന്നത് ?
മുണ്ടിയാടിയക്ഷനും കദ്രുത്തമ്പുരാട്ടിയും ഭീകരതയുടെ കാണാപ്പുറങ്ങളിലേയ്ക്ക് നമ്മൾ അറിയാതെ തന്നെ പോകുന്നു. ഒപ്പം അമ്മുകുട്ടിയും ബാപ്പുട്ടിക്കായും കേളുകുറുപ്പം ചേർന്ന് സൃഷ്ടിക്കുന്ന നിഗൂഢതയുടെ അന്ധകാരം നമ്മെ ഭീതിപ്പെടുത്തുകയും ചെയ്യുന്നു.
മാന്ത്രിക നോവൽ സാഹിത്യത്തിൽ ഇതുവരെയില്ലാത്ത അനുഭൂതി പടർത്തുന്ന ഒരു ഭീകര മാന്ത്രിക കൃതി.