Description
സുന്ദരമായൊരു വസ്തു എന്നന്നേക്കും സുന്ദരമായി നിലനില്‍ക്കുകയാണെങ്കില്‍ എനിക്ക് സന്തോഷമാവും. എന്നാല്‍പ്പോലും, ഒരു തണുപ്പന്‍മട്ടിലായിരിക്കും ഞാനതിനെ നോക്കുക. നിനക്കതിനെ എപ്പോള്‍ വേണമെങ്കിലും നോക്കാമല്ലോ, അത് ഇന്നുതന്നെ ആയിരിക്കണമെന്നില്ലല്ലോ എന്ന് ഞാന്‍ എന്നോടുതന്നെ പറയും. പക്ഷേ, ഒരു വസ്തു നശ്വരമാണെന്നും അത് എന്നന്നേക്കുമായി നിലനില്‍ക്കില്ലെന്നും അറിയുമ്പോള്‍ ഞാനതിനെ സന്തോഷത്തോടെ മാത്രമല്ല സഹാനുഭൂതിയോടെയും കൂടി നോക്കിക്കാണും.
-ക്‌നുല്‍പ്
എവിടെപ്പോയാലും അവിടെയുള്ളവര്‍ക്കുള്ളില്‍ സ്വാതന്ത്ര്യത്തിനുവേണ്ടിയുള്ള ഗൃഹാതുരത്വം കൊണ്ടുവന്ന, എല്ലാ പ്രവൃത്തി ദിവസങ്ങളെയും ഞായറാഴ്ചകളാക്കി മാറ്റിയ ഒരു മനുഷ്യന്റെ കഥ. ജോലി, വിവാഹം, സ്ഥിരത… ഒക്കെയും അന്യമായിരുന്ന ക്‌നുല്‍പ്പിന്റെ ജീവിതത്തിലെ മൂന്നു നിമിഷങ്ങള്‍.
സിദ്ധാര്‍ത്ഥയുടെ ആത്മീയ സഹോദരനായ പുസ്തകം