Description
കരയ്ക്കടിഞ്ഞ ഒരു കപ്പിത്താനെക്കുറിച്ചുള്ള ഗാനമായിരുന്നു അത്. ‘നിന്റെ കപ്പല്‍ എവിടെയെന്ന് ആര്‍ക്കും അറിയില്ല. നിന്റെ ജഡം മാത്രം കിടക്കുന്നു ഒരു മുഴുവന്‍ കപ്പലും മുങ്ങിയതിന്റെ സ്മരണയ്ക്ക്…’ അതു മീട്ടിയപ്പോള്‍ സാന്‍ട്രയ്ക്ക് കരച്ചില്‍ വന്നു. അവള്‍ക്കറിയാം നകുലിനെ കാണാതായെന്ന്…
കാണാതായവരുടെ മനഃശാസ്ത്രം, പ്രേംനസീറില്‍നിന്ന് പഠിക്കാനുള്ളത്, മിഷണറിഗദ്യത്തിന്റെ കുഴപ്പങ്ങള്‍, വഴി കണ്ടുപിടിക്കാമോ, ഗൗരിയും ഹോംസും വരാന്തയില്‍ സന്ധിക്കുന്നു, ഉന്നം എന്നിങ്ങനെ എഴുത്തിന്റെ നടപ്പുശീലങ്ങളെ വെല്ലുവിളിക്കുകയും ആഖ്യാനത്തിലും പ്രമേയത്തിലും പൊളിച്ചെഴുത്തു നടത്തുകയും ചെയ്യുന്ന ആറു കഥകള്‍. വൈവിധ്യവും പുതുമയും കൊണ്ട് വിസ്മയം തീര്‍ക്കുന്നു ഈ കഥകള്‍ മലയാള ചെറുകഥയുടെ മാറിയ മുഖം വെളിപ്പെടുത്തുന്നു.
വേണു ബാലകൃഷ്ണന്റെ ആദ്യ കഥാസമാഹാരം
Reviews
There are no reviews yet.