Description
ജോഷിൽ
കാനനജീവിതത്തിന്റെ വന്യതയും വശ്യതയും നിറവും സുഗന്ധവും നൊമ്പരങ്ങളും നിറയുന്ന നോവൽ. കാട്ടിലെ മനുഷ്യരും പക്ഷിമൃഗാദികളും സസ്യലതാദികളും പുഴയും കുന്നും ഈ നോവലിലെ കഥാപാത്രങ്ങളാണ്. ആനകളെയും പുലികളെയും കിളികളെയും മിന്നാമിനുങ്ങുകളെയും മാനുകളെയും കാട്ടുപോത്തുകളെയും കാട്ടുചോലകളെയും കൂടപ്പിറപ്പുകളായി കരുതുന്ന കാടിന്റെ മക്കളുടെ കഥ. അവരോട് സംവദിച്ചും അവരെ സ്നേഹിച്ചും ഓമനിച്ചം കഴിയുന്ന മനുഷ്യർ. ബത്തേരി കോട്ടക്കുന്നും ഊർക്കടവും ഹോളൂരിലെ കടുവകളം ബൊമ്മദേവവട്ടത്തെ കയവും മുറിഞ്ഞുപോയ ആനത്താരയും പൊകയനും കാട്ടിക്കൊല്ലിയിലെ റിസർച്ച് സ്റ്റേഷനും നിലാവെളിച്ചത്തിൽ കാടിന്റെ കഥ പറയും. കാട്ടിൽ നിന്ന് നഗരത്തിലേക്ക് പുറപ്പെട്ടുപോയവരുടെ കഥ കൂടിയാണിത്. കാടിന്റെയും കാട്ടിൽ ജീവിക്കുന്ന നിഷ്കളങ്ക മനുഷ്യരുടെയും ഉള്ളിലൂടെ സഞ്ചരിക്കാവുന്ന നോവൽ. ഔദ്യോഗിക ജീവിതത്തിലൂടെ കാടിന്റെ അകമറിയുന്ന എഴുത്തുകാരന്റെ ആദ്യരചന.