Description
ജി. യദുകുലകുമാർ
പുന്നപ്ര-വയലാര്‍ സമരനായകനായിരുന്ന ‘കുന്തക്കാരന്‍ പത്രോസി’ന്റെ ജീവചരിത്രം. സമരത്തിന്റെ ‘ഡിക്ടേറ്ററാ’യി പാര്‍ട്ടി തിരഞ്ഞെടുത്ത, യന്ത്രത്തോക്കിനെതിരെ വാരിക്കുന്തം കൊണ്ട് പോരാടിയ പത്രോസ് എങ്ങനെയാണ് പിന്നീട് കമ്മ്യൂണിസ്റ്റ് ചരിത്രത്തില്‍ നിന്നു തന്നെ മാഞ്ഞുപോയത് എന്നതിനെപ്പറ്റി ഒരു അന്വേഷണം.
തിരുവിതാംകൂർ സമരചരിത്രത്തിൽ രക്തലിപികളിലെഴുതേണ്ട് പേര് – മൂന്നാം ക്ലാസുകാരനും കയർഫാക്ടറിത്തൊഴിലാളിയുമായിരുന്ന കെ. വി. പത്രോസ്. കേരളത്തിന്റെ ആദ്യ പണിമുടക്കായ 1938 ലെ ആലപ്പുഴ കയർ ഫാക്ടറി പണിമുടക്കിന്റെ മുഖ്യസംഘാടകൻ. പുന്നപ്ര-വയലാർ സമരനായകൻ. യന്ത്രത്തോക്കിനെതിരെ വാരിക്കുന്തം ഉയർന്നതോടെ കേരളമാകെ അദ്ദേഹം കുന്തക്കാരൻ പത്രോസ് എന്നറിയപ്പെട്ടു. കൽക്കത്താ തിസിസ് കാലത്ത് കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ സ്റ്റേറ്റ് സെക്രട്ടറിയായിരുന്നു പത്രോസ്. എന്നാൽ നയപരാജയങ്ങളുടെ പഴി മുഴുവൻ ഏറ്റുവാങ്ങേണ്ടി വന്ന അദ്ദേഹം പാർട്ടിയിൽ നിന്നും പുറത്താക്കപ്പെട്ടു. ഒടുവിൽ ഒന്നുമല്ലാത്തവനാക്കപ്പെട്ടു. ജീവിതസായാഹ്നത്തിൽ തികച്ചും ഒറ്റപ്പെട്ടവനായി. മഹാത്യാഗങ്ങളുടെയും അതിസാഹസികതയുടെയുമായ ആ കാലത്തിന്റെ നിശിതമായ വിചാരണകുടിയാണ് ഈ കൃതി.
പാർട്ടിയുടെ ഉന്നതസ്ഥാനത്തായിരുന്ന ഞാൻ ഒന്നുമല്ലാതായിപ്പോകാൻ കാരണമെന്തെന്ന് ചരിത്രവിദ്യാർത്ഥികൾ അന്വേഷിച്ചു കണ്ടുപിടിക്കട്ടെ. അവരെ സഹായിക്കാൻ ഞാനില്ലന്നേയുള്ളു. പാർട്ടിക്ക് ചീത്തപ്പേരുണ്ടാക്കുന്ന ഒന്നിനും ഞാൻ കൂട്ടുനിൽക്കില്ല. തൊഴിലാളിവർഗ്ഗത്തിൽ നിന്നും ഉയർന്നുവന്നവനാണ് ഞാൻ. അത്തരക്കാർക്ക് പിടിച്ചുനിൽക്കാൻ കഴിയാതെ പോകുന്നുവെങ്കിൽ അതിന്റെ കാരണവും അന്വേഷിച്ചുകൊള്ളട്ടെ.
– കെ. വി. പത്രോസ്