Description
മുകുന്ദൻ മഠത്തിൽ
മലയാള സിനിമാഗാനമേഖലയെ അന്യഭാഷാശൈലികളിൽനിന്നും ഈണപ്പകർച്ചകളിൽനിന്നും മോചിപ്പിച്ച് കേരളീയതയുടെ ആധാരശ്രുതിയുമായി ചേർത്തിണക്കിയ എക്കാലത്തെയും പ്രിയപ്പെട്ട സംഗീതസംവിധായകൻ കെ. രാഘവന്റെ ജീവചരിത്രം. ജീവിതത്തിലെ ഓരോ നിമിഷങ്ങളെയും സംഗീതംകൊണ്ടു മാത്രം നിർണയിച്ച, ഉണർവിലും സ്വപ്നത്തിലും ശ്വാസനിശ്വാസങ്ങളിൽപ്പോലും സംഗീതത്തെ കൊണ്ടുനടന്ന ഒരു മഹാപ്രതിഭയെ, വസ്ത്രത്തിന്റെ വെണ്മ ജീവിതത്തിലുടനീളം കാത്തുസൂക്ഷിച്ച ഒരു ശുദ്ധനായ മനുഷ്യനെ ഈ ജീവചരിത്രത്തിലൂടെ അടുത്തറിയാം. ഒപ്പം, കടലിന്റെ ഈണവും താളവും കേട്ടുവളർന്ന, തലായി കടപ്പുറത്ത് ഒരു സാധാരണ മനുഷ്യൻ കഠിനപ്രയത്നംകൊണ്ടും ആത്മവിശ്വാസംകൊണ്ടും മലയാളികളുടെ ആരാധ്യ പുരുഷനായിത്തീർന്ന വിസ്മയവഴികളിലൂടെയുള്ള അനുഭവയാത്രകൂടിയാണിത്.
കെ. രാഘവൻ മാസ്റ്ററുടെ ജീവിതവും സംഗീതവും.