Book John Abrahaminte Kathakkal
Book John Abrahaminte Kathakkal

ജോണ്‍ എബ്രഹാമിന്റെ കഥകള്‍

225.00

Out of stock

Author: John Abraham Category: Language:   Malayalam
ISBN 13: Publisher: DC Books
Specifications Pages: 0 Binding:
About the Book

മലയാളസിനിമാചരിത്രത്തില്‍ എന്നപോലെ മലയാളകഥാചരിത്രത്തിലും ജോണ്‍ എബ്രഹാമിനു സവിശേഷമായൊരു സ്ഥാനമുണ്ട്. ഒരേസമയം അനിശ്ചിതമായ കാലത്തിന്റെയും ജീവിതത്തിന്റെയും സങ്കീര്‍ണതകള്‍ മുഴുവന്‍ രണ്ടു മാധ്യമങ്ങളിലൂടെയും ജോണ്‍ അടയാളപ്പെടുത്തി. മലയാളിമനസ്സില്‍ സ്ഥിരപ്രതിഷ്ഠ നേടിയ കലഹപ്രിയന്റെയും നാടോടിയുടെയും വിധ്വംസകനായ അരാജകവാദിയുടെയും പ്രതിച്ഛായ ഒരു മറയുമില്ലാതെ ജോണ്‍ തന്റെ സൃഷ്ടികളിലൂടെ ആവിഷ്‌കരിക്കുകയായിരുന്നുവെന്ന് പറയാം. ലോകോത്തരകഥകള്‍ക്കു കിടപിടിക്കാവുന്ന ഈ കഥകളിലൂടെ ഓരോ വായനക്കാരനും യഥാര്‍ഥത്തില്‍ പച്ചയായ ഒരു മനുഷ്യന്റെ ജീവിതത്തിലൂടെത്തന്നെയാണ് കടന്നുപോകുന്നത്. ജോണ്‍ എബ്രഹാമിന്റെ എല്ലാ കഥകളും, ഇതുവരെ പുസ്തകത്തിലുള്‍പ്പെടാത്ത ചില കഥകളും ഒരു അപൂര്‍ണകഥയും ഇതില്‍ സമാഹരിച്ചിരിക്കുന്നു. പ്രശസ്ത എഴുത്തുകാരന്‍ സക്കറിയ, നിരൂപകന്‍ എന്‍. ശശിധരന്‍, കെ.എന്‍. ഷാജി എന്നിവരുടെ കുറിപ്പുകളും അനുബന്ധമായി ജോണ്‍ എബ്രഹാമിന്റെ രണ്ടു സിനിമകളുടെ തിരക്കഥകളും (മൃഗശാല, അഗ്രഹാരത്തില്‍ കഴുത) ഉള്‍പ്പെടുത്തിയിട്ടുണ്ട്.

The Author

Description

Reviews

There are no reviews yet.

Add a review