Description
ചാള്‍സ് ഡാര്വിന്
പരിണാമ സിദ്ധാന്തത്തിന്റെ ഉപജ്ഞാതാവായ ചാള്‍സ് ഡാര്വിന് രചിച്ച വിശ്വപ്രസിദ്ധ ഗ്രന്ഥത്തിന്റെ സമ്പൂര്‍ണ മലയാള പരിഭാഷയാണ് ഈ പുസ്തകം. ജീവിവര്‍ഗങ്ങളുടെയും അവയുടെ ഏറ്റവും വികസിതരൂപമായ മനുഷ്യന്റെയും ഉത്ഭവത്തെക്കുറിച്ചുണ്ടായിരുന്ന മിഥ്യാധാരണകള്‍ക്ക് തിരശീലയിട്ടുകൊണ്ട്, ആധുനിക ജൈവശാസ്ത്രത്തിന് പുതിയ വഴിത്താരകള്‍ സൃഷ്ടിച്ച ക്ലാസിക് കൃതിയാണിത്. പത്തൊന്‍പതാം ശതകം വരെ ജീവശാസ്ത്രകാരന്മാര് കണ്ടുപിടിച്ച കാര്യങ്ങളും സ്വന്തം ഗവേഷണങ്ങളില്‍നിന്ന് ലഭിച്ച വിവരങ്ങളും ഇതര ശാസ്ത്രശാഖകള്‍ കൈവരിച്ച വിജ്ഞാനത്തിന്റെ സഹായത്തോടെ വിശകലനം ചെയ്ത് 1840-ല്‍ ഡാര്വിന് പൂര്‍ത്തിയാക്കിയ ഈ ഗ്രന്ഥം ആധുനിക ജീവശാസ്ത്രത്തിന്റെ ചരിത്രത്തിലെ ഏറ്റവും പ്രധാനപ്പെട്ട നാഴികക്കല്ലാണ്.
‘ഉണ്ടാകട്ടെ’ എന്ന് ദൈവം കല്പിച്ചപ്പോള് പൊടുന്നനെ ഉണ്ടായതാണ് ജീവജാലങ്ങള്‍ എന്നു വിശ്വസിച്ചിരുന്ന ലോകത്തില്‍, വിശ്വാസങ്ങളുടെ അടിത്തറ ഇളക്കിയ ഈ പുസ്തകം കോളിളക്കമുണ്ടാക്കി. ആധുനിക പരിണാമശാസ്ത്രത്തിന് തുടക്കം കുറിച്ച ‘ഒറിജിന്‍ ഓഫ് സ്പീഷീസി’ന്റെ സമ്പൂര്‍ണ മലയാള പരിഭാഷ.