Description
റോബിൻ മാത്യുവിന്റെ ഈ പുസ്തകം മനഃശാസ്ത്രം, ഗണിതശാസ്ത്രം, സ്റ്റാറ്റിസ്റ്റിക് സ്, പ്രോബബിലിറ്റി, ഗെയിം തിയറി, പരിണാമം, ചരിത്രം തുടങ്ങി ശാസ്ത്രീയമായ പല കാര്യങ്ങളുടെയും അടിസ്ഥാനത്തിൽ ജീവിതത്തെ ഇഴകീറി പരിശോധിക്കുന്നതാണ്. ജീവിതവിജയം എന്നു പറയുന്നത് ഒരിക്കലും ഒരു ബൈനറി സമവാക്യം അല്ലെന്നും അനേകായിരം പ്രതികൂലമോ അനുകൂലമോ ആയ ഘടകങ്ങളുടെ ഒരു ആകത്തുകയാണെന്നും ലേഖകൻ ഇവിടെ അനേകം ഉദാഹരണങ്ങൾ സഹിതം സമർത്ഥിക്കുന്നു.