Description
വായിക്കുമ്പോള്‍ത്തന്നെ വളരെ പോസിറ്റീവ് എനര്‍ജി തരുന്നവയാണ് വിപിന്റെ ലേഖനങ്ങള്‍. നാം നെഗറ്റീവ് എന്നു കരുതുന്ന പല കാര്യങ്ങളും പോസിറ്റീവ് ആയി മാറ്റിയെടുക്കാം എന്ന് അദ്ദേഹം ഈ ലേഖനങ്ങളിലൂടെ തെളിയിക്കുന്നു.
– കൊച്ചൗസേപ്പ് ചിറ്റിലപ്പിള്ളി
ഓരോ വായനക്കാരന്റെയും ഹൃദയത്തോടു ചേര്‍ന്നുനിന്ന് ഒരു
സുഹൃത്തിനെപ്പോലെ വിപിന്‍ സംസാരിക്കുമ്പോള്‍
ആ വാക്കുകളോരോന്നും ഒരു പുതിയ പ്രതീക്ഷ നല്കുന്നു.
ജീവിതത്തിലേക്കും സ്വാസ്ഥ്യത്തിലേക്കുമുള്ള ക്ഷണമാണ്
ഈ പുസ്തകത്തിലെ ഓരോ അധ്യായവും.
– കമല്‍
ഒറ്റയിരുപ്പില്‍ വായിച്ചുതീര്‍ക്കാവുന്ന ശൈലിയാണ് ഈ പുസ്തകത്തിനുള്ളതെങ്കിലും മനസ്സിരുത്തിയുള്ള നിരന്തരവായന ഹൃദയത്തെ
ആഴത്തില്‍ സ്വാധീനിക്കും.അത് നമ്മുടെ വ്യക്തിത്വത്തിലെ സഹജമായ നന്മകളെ ഉണര്‍ത്തി നമ്മെ ഒരു പുതിയ മനുഷ്യനാക്കിത്തീര്‍ക്കും.
ജീവിതത്തിന്റെ ഏത് ഇരുട്ടില്‍നിന്നും നമ്മെ പിടിച്ചുയര്‍ത്തുന്ന
പ്രകാശമാര്‍ന്ന വാക്കുകളും ചിന്തകളും.
മാതൃഭൂമി പത്രത്തില്‍ പ്രസിദ്ധീകരിച്ച വേളയില്‍ ഏറെ വ്യക്തികള്‍ക്ക് വെളിച്ചമായിത്തീര്‍ന്ന ബെഡ്കോഫി എന്ന കോളത്തിന്റെ പുസ്തകരൂപം.
Reviews
There are no reviews yet.