Description
ജീവിതത്തിന്റെ പച്ചപ്പിലേക്കു തുറന്നുവെച്ച ഉള്‍ക്കാഴ്ചകള്‍. നമുക്കറിയാവുന്ന കാര്യങ്ങളിലേക്ക് ഒരു കിളിവാതില്‍.
ഷൗക്കത്ത്
അന്നന്നത്തെ തോന്നലുകള്‍ സുഹൃത്തുക്കളുമായി ഫേസ്ബുക്കിലൂടെ പങ്കുവെച്ചത് ഇങ്ങനെ പുസ്തകമാകുമെന്ന് ചിന്തിച്ചതേയില്ല. ഒരു സുഹൃത്ത് അതെല്ലാം പകര്‍ത്തി പുസ്തകരൂപത്തിലാക്കി അയച്ചുതന്നതു വായിച്ചപ്പോള്‍ കൊള്ളാമെന്നു തോന്നി. വലിയവലിയ കാര്യങ്ങളേക്കാള്‍ ചെറിയചെറിയ കാര്യങ്ങളിലാണ് ജീവിതത്തിന്റെ സമാധാനമിരിക്കുന്നതെന്ന് എന്നും തോന്നിയിട്ടുണ്ട്. ഈ കുറിപ്പുകള്‍ ഒന്നുകൂടി വായിച്ചുപോയപ്പോള്‍ സാന്ദര്‍ഭികമായി പറഞ്ഞുപോയ വാക്കുകള്‍ പാഴായിപ്പോകില്ലെന്ന് ആ വായന പറഞ്ഞു. ആ ആത്മവിശ്വാസം മാത്രമാണ് ഈ പുസ്തകം.