Description
തുടര്‍ച്ച നഷ്ടപ്പെടാതെ മനുഷ്യജന്മങ്ങളെ നിരന്തരമായി ബന്ധിപ്പിക്കുകയും ഒരോ മനുഷ്യനെയും കുറ്റബോധത്തില്‍നിന്നും മോചിപ്പിക്കുകയും ലോകമനസ്സാക്ഷിയുടെ ഭാരം മനുഷ്യഹൃദയങ്ങളില്വെച്ചുകൊടുക്കുകയും ചെയ്ത ദസ്തയേവ്സ്കിയുടെ ജീവിതം. സംഘര്‍ഷങ്ങളും പ്രതീക്ഷകളും സ്നേഹവും നിറഞ്ഞ അത്യപൂര്‍വമായ കത്തുകള്‍. വെളിച്ചം നല്കുന്ന ദര്‍ശനങ്ങള്‍.
ആഗ്രഹങ്ങളില്ലാതെ ജീവിക്കുക എന്നത് ദുഃഖകരമാണ്! മുമ്പോട്ട് നോക്കുമ്പോള്‍ ഭാവിയെക്കുറിച്ചോര്‍ത്ത് ഞാന്‍ ഭയംകൊണ്ട് കിടുങ്ങിവിറക്കുകയാണ്. ഒരിക്കലും സൂര്യപ്രകാശം തുളച്ചിറങ്ങാത്ത ഒരു ധ്രുവപ്രദേശത്താണ് ഞാന്‍ ജീവിക്കുന്നത് എന്നു തോന്നുന്നു. കുറേക്കാലമായി പ്രചോദനത്തിന്റെ ഒരു ചെറുകണികപോലും എന്നില്‍ പൊട്ടിവിരിഞ്ഞിട്ടില്ല. ‘ചില്ലൊണിലെ’ തടവുകാരന് സ്വന്തം സഹോദരന്റെ മരണശേഷം തോന്നുന്ന വികാരമാണ് എനിക്കിപ്പോള്‍ തോന്നുന്നത്.
പരിഭാഷ: പി.ജയലക്ഷ്മി
Reviews
There are no reviews yet.