Description
ബ്ലെസിയുടെ സംവിധാനത്തിൽ നടൻ പൃഥ്വിരാജ് അഭിനയിച്ച ചിത്രമായ ‘ആടുജീവിത’ത്തിൽ അവരോടൊപ്പം ഓസ്കാർ ജേതാക്കൾ എ.ആർ. റഹ്മാനും റസൂൽ പൂക്കുട്ടിയും ഉൾപ്പെട്ട സംഘം കോവിഡ്കാലത്ത് മാസങ്ങളോളം മരുഭൂമിയിൽ അകപ്പെട്ടു. സഹാറ മരുഭൂമിയിൽ അവർ നേരിട്ട വെല്ലുവിളികളും അവയെ ശുഭാപ്തിവിശ്വാസത്തോടെ തരണംചെയ്ത കഥയും സിനിമയെക്കാൾ സംഭവബഹുലമാണ്. ആ കഥയും ഷൂട്ടിങ് അനുഭവങ്ങളും ഒപ്പം തന്റെ ജീവിതകഥയും ബ്ലെസി ആദ്യമായി മനസ്സുതുറന്നെഴുതുന്നു.