Description
ഇന്ത്യന്‍ തിരഞ്ഞെടുപ്പുകളുടെ രഹസ്യകോഡ് അഴിക്കുന്നു
പ്രണോയ് റോയ്
ദോറബ് ആര്‍. സൊപാരിവാല
‘ഏതൊരു ഇന്ത്യക്കാരന്റെയും ഡി.എൻ.എയുടെ കാമ്പ് ജനാധിപത്യമാണ്. അത് നമ്മുടെ സംവാദങ്ങളെ ഉത്തേജിപ്പിക്കുന്നു, മനസ്സിന് ഊർജം പകരുന്നു, ഏറ്റവും മികച്ചതിനെ പുറത്തുകൊണ്ടുവരുന്നു – യാദൃശ്ചികമായി നമ്മിലുള്ള ചീത്തകളെയും. നാം എത്ര അധഃസ്ഥിതരാണോ, ദരിദ്രരാണോ, ബഹിഷ്കൃതരാണോ, അത്രത്തോളം നാം ഈ രാജ്യത്തിന്റെ തിരഞ്ഞെടുപ്പിലും ജനാധിപത്യത്തിലും പങ്കാളികളാകുന്നു, അതിനാൽ
സംരക്ഷിക്കപ്പെടുന്നു.
ജനാധിപത്യം ആക്രമിക്കപ്പെടുമ്പോഴെല്ലാം തിരഞ്ഞെടുപ്പുസമയത്ത് ഇന്ത്യൻ വോട്ടർ ശക്തരായി തിരിച്ചുവരുന്നു. ഇന്ത്യൻ ജനാധിപത്യത്തിന്റെ ഇതിഹാസചരിത്രം എന്നത്, സ്വാതന്ത്ര്യത്തിന്റെ വിജയഗാഥ കൂടിയാണ്. രാഷ്ട്രീയക്കാരനേക്കാൾ മുകളിലാണ് സദാ ഇന്ത്യൻ വോട്ടർ, അവർ രാഷ്ട്രീയക്കാരനെ തുടർച്ചയായി തള്ളിവീഴ്ത്തുന്നു, ശിക്ഷിക്കുന്നു, ചില പാഠങ്ങൾ പഠിപ്പിക്കുന്നു; ആവശ്യമായ സമയത്തെല്ലാം.
നമ്മുടെ വോട്ടർമാരുടെ ഡി.എൻ.എയിൽ ജനാധിപത്യം അടങ്ങിയിരിക്കുന്നതിനാൽ, വോട്ടറാണ്- രാഷ്ട്രീയക്കാരനല്ല- നമ്മുടെ ജനാധിപത്യത്തിന്റെ അകക്കാമ്പ്.’