Description
ജനങ്ങള്‍ക്ക് ആവശ്യമില്ലാത്തവയെ അവരെക്കൊണ്ട് വാങ്ങിപ്പിക്കുന്ന ചെറിയൊരു വഞ്ചന കലര്‍ന്ന ഏര്‍പ്പാടിനെ സഹായിക്കാനല്ല ഇവിടെ ഉദ്ദേശിക്കുന്നത്.
ജനോപകാരപ്രദവും സത്യസന്ധവും നിലവാരമുള്ളതുമായ പല ഉല്‍പ്പന്നങ്ങളും സേവനങ്ങളും ശരിയായ പരസ്യ-ബ്രാന്റിങ്ങ് തന്ത്രങ്ങളുടെ അഭാവത്താല്‍ ഉണരാതെ, ഉയരാതെ പൊലിഞ്ഞു പോകുന്നുണ്ട്. അവയെയാണ് സഹായിക്കാന്‍ ശ്രമിക്കുന്നത്.
കാരണം ഒരു സംരംഭം പരാജയപ്പെടുമ്പോള്‍ തോറ്റുപോകുന്നത് നമ്മളോരുത്തരുമാണ്.
‘എങ്ങിനെ വില്‍ക്കാം’ എന്ന ചോദ്യത്തിന് ഇവിടെ നേരെ ചൊവ്വേ ഒരുത്തരം ലഭ്യമല്ല. എങ്ങിനെ നിര്‍മ്മിക്കാം എന്ന ചോദ്യത്തിന് ഉത്തരം പക്ഷേ സുലഭമാണ്. അതുകൊണ്ടുമാത്രം എന്തുകാര്യം? നിര്‍മ്മിച്ചുവക്കാന്‍ എളുപ്പമാണ്. ജനങ്ങളെക്കൊണ്ട് വാങ്ങിക്കാന്‍ കഴിഞ്ഞില്ലെങ്കില്‍ നിങ്ങള്‍ പരാജയപ്പെടും.
ബാങ്കുകാര്‍ ലോണിന്റെ വിവരങ്ങള്‍ പറഞ്ഞുതരും. മെഷീന്‍ ഡീലര്‍ നല്ല മെഷീന്‍ കണ്ടെത്തി വാങ്ങിത്തരാന്‍ സഹായിക്കും. വകുപ്പ് ഉദ്യോഗസ്ഥര്‍ നിങ്ങള്‍ക്ക് കിട്ടാനിടയുള്ള സഹായങ്ങളുടെയും സബ്‌സിഡികളുടെയും പദ്ധതികളുടെയും ലൈസന്‍സുകളുടെയും കാര്യങ്ങള്‍ പറയും. പരസ്യഏജന്‍സികളില്‍ ചെന്നാല്‍ മീഡിയകള്‍ വച്ചുനീട്ടുന്ന കോമ്പോ പ്ലാനുകളുടെയും പ്രൈസ് പാക്കേജുകളുടെയും വിവരങ്ങളാണ് ലഭിക്കുക. പ്രമോഷണല്‍ ഏജന്‍സികളുടെ ബോധവല്‍ക്കരണ സെമിനാറുകള്‍ ഡിമാന്റുള്ള ഉല്‍പ്പന്നങ്ങളെക്കുറിച്ചും അതിനു കാരണമായ സാമ്പത്തിക രാഷ്ട്രീയ സാമൂഹിക മാറ്റങ്ങളെക്കുറിച്ചും വിസ്തരിക്കും.
‘എങ്ങിനെ വില്‍ക്കാം’ എന്ന ചോദ്യത്തിന് എവിടെ നിന്നും ഉത്തരമില്ല. ഏതൊരു ബിസ്‌നസ്സിലും വില്‍ക്കാനുള്ളതിനെ വില്‍ക്കാന്‍ കഴിയുമ്പോള്‍ മാത്രമാണ് വിജയം സംഭവിക്കുന്നത്. ഉറക്കെ ചിന്തിക്കേണ്ട വിഷയം അതാണ്. ഒരു സംശയവും വേണ്ട. എങ്ങിനെ വില്‍ക്കാം എന്ന് തലപുകഞ്ഞവര്‍ മാത്രമേ ലോകത്ത് വന്‍വിജയങ്ങള്‍ നേടിയിട്ടുള്ളൂ.
Reviews
There are no reviews yet.