Description
ഒരു ചരിത്രാന്വേഷിയുടെ വഴികൾ കാഴ്ചകൾ
എം.ജി.എസ്.നാരായണൻ
ആത്മകഥ
സ്വാതന്ത്ര്യസമരകാലഘട്ടം മുതൽ ആധുനികാനന്തര കേരളത്തിന്റെയും ഇന്ത്യയുടെയും രാഷ്ട്രീയവും സംസ്കാരവും സാമൂഹ്യജീവിതവും രേഖപ്പെടുത്തുന്ന ആത്മകഥയാണ് ജാലകങ്ങൾ.
പല കാലഘട്ടങ്ങളെ അടയാളപ്പെടുത്തുന്ന വ്യക്തികളും സംഭവങ്ങളും അനുഭവങ്ങളും കൂടിച്ചേരുന്ന കേരളീയ സാമൂഹ്യജീവിതത്തിന്റെ അടരുകളാണ് ഈ ഗ്രന്ഥം. ഒരു സത്യാന്വേഷിയായ ചരിത്രകാരന്റെ നിരീക്ഷണങ്ങളും കണ്ടെത്തലുകളും പുതിയൊരു ചരിത്ര സംവാദത്തിനു തുടക്കം കുറിക്കുന്നു.
ചരിത്രത്തിന്റെ കേവലയുക്തികൾക്കപ്പുറം മാനുഷികമായ, വിശകലനങ്ങളും വസ്തുതകളുമടങ്ങുന്ന ഈ ഗ്രന്ഥം മലയാളഭാഷയ്ക്കു ലഭിച്ച ശ്രേഷ്ഠ സംഭാവനയാണ്.