Description
ആ ചെറിയ നോവല്‍ എന്നെ വൈകാരികമായി പിടിച്ചു
കെട്ടുകതന്നെ ചെയ്തു. സങ്കീര്‍ണ്ണതയില്ലാത്ത ഇതിവൃത്തം. അത്യുക്തിയുടേതായ ഒരു വാക്കുപോലുമില്ല. തികഞ്ഞ
ലാളിത്യമുള്ള ഒരു കൃതി. അത് ജീവിതത്തിന്റെ
അടിയൊഴുക്കുകളിലേക്കാണ് എന്നെ കൊണ്ടുപോയത്.
ജീവിതത്തെയും മരണത്തെയും സംബന്ധിക്കുന്ന
വലിയൊരു സാക്ഷ്യത്തിന്റെ ആധികാരികത ആ നോവലിന്റെ
പിറകിലുണ്ടെന്ന് എനിക്കു തോന്നി. ഞാന്‍ പേടിച്ചു.
ജീവിതത്തിന്റെ നിസ്സാരതയും വിഷയാസക്തിയുടെ
ഭ്രാന്തിജാലവും ഇന്ദ്രിയവിഷയങ്ങളുടെ പൊള്ളത്തരവും
ശരീരനാശത്തിന്റെ രഹസ്യനിയമങ്ങളും
സംക്ഷേപിച്ചെടുത്തപ്പോള്‍ സ്വാഭാവികമായി ജനിച്ച അമര്‍ത്തിയ പ്രക്ഷുബ്ധത വായനയുടെ വേളയില്‍ അതിന്റെ പത്തിരട്ടി
വലിപ്പമുള്ള നോവല്‍ വായിക്കുന്ന അനുഭവം
സൃഷ്ടിച്ചു. മരണത്തിലേക്കു നീങ്ങുന്ന മനുഷ്യനാണ്
അതിലെ പ്രധാന വിഷയം. ശരീരനാശത്തെക്കുറിച്ചുള്ള
കവിതയാണത്.
– കെ.പി. അപ്പന്‍
വിശ്വസാഹിത്യത്തിലെ മഹത്തായ കൃതിയുടെ
റഷ്യനില്‍നിന്നുള്ള പരിഭാഷ