Description
Second coming of The Shadow Cop
വി. ജയദേവ്
ഡാറ്റ ഈസ് ദ് ന്യൂ ഓയില്‍ എന്ന വര്‍ത്തമാനകാല സാഹചര്യത്തിനു ശേഷമുണ്ടായ രാജ്യാന്തര സൈബര്‍ രാഷ്ട്രീയത്തില്‍, ഡാറ്റ ഈസ് ദ് ന്യൂ വെപ്പണ്‍ എന്നായിരിക്കുന്നു. പുതിയ ലോകത്ത് എന്തും, രാഷ്ട്രീയവും ജീവിതം തന്നെയും നിര്‍മ്മിക്കാനും നശിപ്പിക്കാനും പറ്റുന്ന ഏറ്റവും പ്രഹരശേഷിയുള്ള ഈ ആയുധത്തിന്റെ കറുത്ത ലോകത്തേക്ക് അവന് എത്തുന്നു. സൂപ്പര്‍ ഷാഡോ കോപ് ഇട്ടിമാത്തന്‍. ഡാര്‍ക് വെബ്ബിനും സൈബര്‍ അധോലോകത്തിനും എതിരെ. വരികള്ക്കിടയിലല്ല, വാക്കുകള്‍ക്കിടയില്‍ തന്നെ നെഞ്ചിടിപ്പിക്കുന്ന സസ്പെന്‍സ് ലോഡ് ചെയ്ത ഭാഷയിലൂടെ വായനക്കാരന്റെ പരമ്പരാഗത ഭാവനയെ അട്ടിമറിക്കുന്ന വി. ജയദേവിന്റെ ഏറ്റവും പുതിയ സൈബര്‍ ക്രൈം ത്രില്ലര്‍.
ഇട്ടിമാത്തന്‍ നോവല്‍ ത്രയത്തിലെ, ചുംബനസമയത്തിനു ശേഷമുള്ള രണ്ടാം പുസ്തകം.