Description
സാജന്‍ തെരുവപ്പുഴ രചിച്ച ഇതു ഞങ്ങളുടെ സിനിമ എന്ന പുസ്തകം വളരെ വ്യത്യസ്തമായൊരു വായനാനുഭവമാണ് സമ്മാനിക്കുന്നത്. തിയേറ്ററുകളില്‍ പ്രദര്‍ശിപ്പിക്കപ്പെട്ട ഒരു സിനിമയുടെ നിര്‍മിതിയെക്കുറിച്ച്, അതിന്റെ രൂപപ്പെടലിനേയും അതിനു പുറകിലെ യത്‌നങ്ങളേയും സ്വപ്‌നങ്ങളേയും കുറിച്ചൊക്കെ ഹൃദയസ്പര്‍ശിയായും കൗതുകകരമായും ഒരു പുസ്തകരൂപം ഒരുപക്ഷേ ചരിത്രത്തിലാദ്യമായിട്ടായിരിക്കുമെന്നാണ് എനിക്കു തോന്നുന്നത്; സിനിമയ്ക്കു പുറകില്‍ വിയര്‍പ്പൊഴുക്കുന്ന അനേകായിരങ്ങളുടെ സ്വപ്‌നങ്ങളും ത്യാഗങ്ങളും ഹൃദയസ്പര്‍ശിയായി വിവരിക്കുന്നു ഈ പുസ്തകത്തില്‍. പ്രായേണ വിരസമാകാവുന്ന സിനിമയുടെ ചിത്രീകരണവും അനന്തരഘട്ടങ്ങളുമൊക്കെ നര്‍മവും ഗൗരവവും ഇഴപാകി നെയ്‌തെടുത്ത സാജന്റെ വിവരണശൈലിയില്‍ വളരെ വൈകാരികവും ജിജ്ഞാസാജനകവുമായി മാറിയിരിക്കുന്നു. ഒരു സിനിമ എങ്ങനെ ജനിക്കുന്നുവെന്നതിന്റെ സാങ്കേതികതകള്‍ പഠിച്ചെടുക്കുവാന്‍ താത്പര്യമുള്ള വായനക്കാര്‍ക്ക് ഒരുപക്ഷേ സിനിമ കാണുന്നതിനെക്കാള്‍ ആസ്വാദ്യകരമാവുക ഇതിന്റെ വായനയായിരിക്കും. സിനിമയെക്കുറിച്ച് ആഴത്തില്‍ പഠിക്കാന്‍ ശ്രമിക്കുകയും വര്‍ഷങ്ങളോളം സിനിമയില്‍ സഹസംവിധായകനായി പ്രവര്‍ത്തിക്കുകയും ചെയ്ത സാജന്റെ കരവിരുതില്‍ ഇത്തരമൊരു രചന അര്‍ഥപൂര്‍ണമായിത്തീര്‍ന്നിരിക്കുകയാണ്. മലയാളഭാഷയിലെ ഏറ്റവും മികച്ച സരളവും വിജ്ഞാനപ്രദവുമായ ഒരു സിനിമാ-സാങ്കേതിക ഗ്രന്ഥമായിരിക്കുമിതെന്നതില്‍ തര്‍ക്കമില്ല; സിനിമയുടെ സങ്കേതങ്ങള്‍ വിവരിക്കുന്ന കുട്ടികള്‍ക്കായുള്ള പുസ്തകങ്ങള്‍ മലയാളത്തില്‍ തുലോം കുറവാണെന്ന സാഹചര്യത്തില്‍ പ്രത്യേകിച്ചും. -ബ്ലെസി
രണ്ടാം പതിപ്പ്,
Reviews
There are no reviews yet.