Description
ഷാജന്‍ സി. മാത്യു
കാലത്തിന് ഒരു തലമുറ മുന്നോട്ടു പാടാനാണ് മലയാളത്തിന്റെ പ്രിയ ഗായകൻ യേശുദാസ് എന്നും ശ്രമിച്ചിട്ടുള്ളത്. അതുകൊണ്ടാണ് നാലും അഞ്ചും പതിറ്റാണ്ടു മുൻപു പാടിയ പാട്ടുകൾപോലും ഇന്നും പുതുതലമുറ പുത്തനായി ആസ്വദിക്കുന്നത്. യേശുദാസ് പാടുമ്പോൾ ക്ലിഷ്ടപദങ്ങൾ പോലും മധുരതരമാകുന്നു. എല്ലാ സംഗീതാഭിരുചികളെയും ഉണർത്തുകയും എല്ലാവരിലേക്കും എത്തിച്ചേരുകയും ചെയ്ത ഒരേയൊരു ഗായകനാണദ്ദേഹം, എല്ലാ മലയാളികളുടെയും പ്രതിനിധിയും.
യേശുദാസിന്റെ സംഗീതവും ജീവിതവും ശ്രുതിയും താളവുംപോലെ ഇഴ ചേർന്നതാണ്. ആ ഇതിഹാസജീവിതത്തിലേക്കൊരു തിരനോട്ടം.