Description
വളരെ രസകരം. ഇത് എന്റെ സ്‌കൂള്‍ദിനങ്ങളുടെ
ഓര്‍മ്മകള്‍ തിരിച്ചെത്തിക്കുന്നു.’
മന്‍സൂര്‍ അലി ഖാന്‍ പട്ടോഡി
(മുന്‍ ഇന്ത്യന്‍ ക്രിക്കറ്റ് ടീം ക്യാപ്റ്റന്‍)
‘ശ്രദ്ധേയമാണ് സ്‌കൂള്‍ദിനങ്ങളെ എഴുത്തുകാരി
അവതരിപ്പിക്കുന്ന രീതി.’
ശശി തരൂര്‍
ബട്ടര്‍ എന്ന് ഇരട്ടപ്പേരുള്ള അമര്‍ വൈസ് ക്യാപ്റ്റനായ
ഗ്രീന്‍ പാര്‍ക് അണ്ടര്‍ 15 ക്രിക്കറ്റ് ടീം കേണല്‍ നട്കര്‍ണി
ട്രോഫിക്കായി മത്സരരംഗത്തിറങ്ങുന്നതിന്റെ കഥയിലൂടെ
മനോഹരമായ സ്‌കൂള്‍ കാലഘട്ടത്തിന്റെ ചിത്രം
വരച്ചിടുകയാണ് ഖൈറുന്നിസ. കുട്ടികള്‍ക്കുള്ള
ബട്ടര്‍ഫിംഗേഴ്‌സ് നോവല്‍ പരമ്പരയിലൂടെ
ശ്രദ്ധേയയായ ഇംഗ്ലീഷ് എഴുത്തുകാരിയുടെ
ഹൗസ്സാറ്റ് ബട്ടര്‍ഫിംഗേഴ്‌സിന്റെ പരിഭാഷ.
പരിഭാഷ
കൈകസി വി.എസ്.






