Description
രാഹുല്‍ സാംകൃത്യായന്‍
ഇസ്ലാമിക ദര്‍ശനം ഗ്രീക്കുദര്ശനത്തിന്റെ – പ്രധാനമായും അരിസ്റ്റോട്ടിലിന്റെ ദര്‍ശനവും നവീന പ്ലാറ്റോവാദ ദര്‍ശനവും (പിത്തഗോറസ്, പ്ലാറ്റോ, ഭാരതീയ ദര്‍ശനങ്ങളുടെ സമാഹാരം) കൂടിച്ചേര്‍ന്നതിന്റെ – ഒരു നവീനസംസ്കരണവും വ്യാഖ്യാനവുമാണെന്ന് നമുക്കു മനസ്സിലാക്കാന്‍ കഴിയും. പ്ലാറ്റോയുടെയും മറ്റു ഗ്രീക്കുദാര്ശനികരുടെയും ഗ്രന്ഥങ്ങള്‍ അറബിഭാഷയില്‍ വിവര്‍ത്തനം ചെയ്യപ്പെട്ടിട്ടുണ്ടെങ്കിലും ഇസ്ലാമികദര്‍ശനം സദാ അരിസ്റ്റോട്ടിലിനെയാണ് പിന്തുടര്ന്നുവന്നത്. തന്നിമിത്തം അരിസ്റ്റോട്ടിലിന്റെ കൃതികളുടെ ചരിത്രത്തെപ്പറ്റി നാം ഒന്നു ചിന്തിക്കുന്നത് നന്നായിരിക്കും. എന്തെന്നാല്‍ പ്രസ്തുത ചരിത്രത്തിന്റെ മഹത്വപൂര്‍ണമായ ഒരു വശമാണ് ഇസ്ലാമിക ദര്‍ശനം.