Description
മോഹന രവിവര്‍മ
നിഗൂഢതകള്‍ അധിവസിക്കുന്ന ഒരു ലോകത്തിലേക്ക് വായനക്കാരെ ആനയിക്കുന്ന നോവല്‍.
വെളിച്ചം എത്തിനോക്കാത്ത ഏതോ അറയ്ക്കുള്ളില്‍ കാലം ആമത്താഴിട്ടു ബന്ധിച്ചിരുന്ന കുറെ കറുത്ത യാഥാര്‍ഥ്യങ്ങള്‍. കെട്ടുകള്‍ അയഞ്ഞ്, കേട്ടുകേള്‍വിയുടെയും കെട്ടുകഥയുടെയും ദുരൂഹതകള്‍ വകഞ്ഞ്, ഇരുട്ടിനേക്കാള്‍ വലിയ ഇരുട്ടായി അവ ജീവിതങ്ങളെ ആവേശിക്കുന്നതിന്റെ കഥ. അനര്‍ഥങ്ങള്‍ ഒഴിയാബാധയായി പിന്തുടരുന്ന ഇതിലെ കഥാപാത്രങ്ങള്‍ക്ക് സ്മൃതിയുടെയും മൃതിയുടെയും ഉച്ചാടനമാകുന്നു, മുന്നില്‍ തെളിയുന്ന ഏകവഴി.