Description
വളരെ ചെറിയൊരു ത്രെഡ് എടുത്ത് അതിനെ അങ്ങേയറ്റം
ആലങ്കാരികമാക്കുക, അതില്‍ സാമൂഹിക-രാഷ്ട്രീയ വിമര്‍ശനങ്ങളോടൊപ്പം
സ്വയംവിമര്‍ശനവും ഉള്‍ക്കൊള്ളിക്കുക: ഇതാണ് പൊതുവേ പറഞ്ഞാല്‍
അജിത്തിന്റെ ശൈലി. ബുദ്ധിയും ഭാവനയും ഇഴചേര്‍ന്നതാണത്.
മറ്റു കഥാകൃത്തുക്കളുടെ സാമ്പ്രദായികവഴികളില്‍നിന്നു
വേറിട്ടുള്ള ഈ നടത്തത്തിന് ചില്ലറ ധൈഷണികസമ്പത്തൊന്നും പോരാ.
മുഖ്യധാരയില്‍നിന്നു പുറന്തള്ളപ്പെടാനും തമസ്‌കരിക്കപ്പെടാനുമുള്ള
സാദ്ധ്യത ഇത്തരം നടത്തത്തില്‍ ഏറെയുണ്ട്.
പക്ഷേ, വി.എസ്. അജിത്ത് സധൈര്യം ഉറച്ച കാല്‍വെപ്പുകളോടെത്തന്നെ ആ വഴിയിലൂടെ നടക്കുകയാണ്. അജിത്തിന്റെ ഈ വേറിട്ട നടത്തം
മലയാളകഥയില്‍ പുതിയ ഭൂപടങ്ങള്‍ വരച്ചുചേര്‍ക്കുമെന്നുതന്നെയാണ് എന്റെ പ്രതീക്ഷ.
അഷ്ടമൂര്‍ത്തി
ആറ്റിറ്റിയൂഡ് ഓഫ് ഗ്രാറ്റിറ്റിയൂഡ്, അനുപമയുടെ മുയല്‍ക്കടുവ,
ആനന്ദക്കൂത്തു കണ്ടാടു പാമ്പേ, അരുന്ധതിയുടെ ആദ്യത്തെ
ഓര്‍ഗാസം, നെഗറ്റീവ് ബ്ലൂ പ്രിന്റ്, പാരഡൈം ഷിഫ്റ്റ്, ഇന്ന് രാത്രി
പതിനൊന്നിന്! തുടങ്ങി പത്തൊമ്പതു കഥകള്‍. വി.എസ്. അജിത്തിന്റെ ഏറ്റവും പുതിയ കഥകളുടെ സമാഹാരം.